ശ്രീനിവാസന്റെ തിരക്കഥ സിനിമയാക്കി കൊണ്ടായിരുന്നു റോഷന് റോഷന് ആന്‍ഡ്രൂസ് തന്റെ പ്രഥമ സിനിമാ സംവിധാനം ആരംഭിച്ചത്. ഉദയനാണ് താരം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനെന്ന നിലയിലാണ് റോഷന് ആന്‍ഡ്രൂസ് പിന്നീട് മലയാള സിനിമയില്‍ അടയാളപ്പെട്ടത്. സൂപ്പര്‍ ഹിറ്റ് സംവിധായകന് ലാല്‍ ജോസും ശ്രീനിവാസന്റെ തിരക്കഥ സിനിമയാക്കി കൊണ്ടായിരുന്നു തുടങ്ങിയത്. എങ്ങനെ തിരക്കഥയെ സമീപിക്കണം എന്നതിന്റെ സ്കൂള്‍ ശ്രീനിവാസന് ആണെന്നും തന്റെ പത്ത് സിനിമകളിലും ചെയ്തത് ശ്രീനിവാസന് പഠിപ്പിച്ച് തന്ന കാര്യങ്ങള്‍ ആണെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ റോഷന് ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു.
‘കഥ കിട്ടിയാല്‍ ഞാന്‍ പൂര്‍ണമായും ഇന്‍വോള്‍വ്ഡ് ആണ്. എങ്ങനെ തിരക്കഥയെ സമീപിക്കണം എന്നതിന്റെ സ്കൂള്‍ ശ്രീനിയേട്ടനാണ്. sreenivaqsan. പത്ത് സിനിമകളിലും ശ്രീനിയേട്ടന് പഠിപ്പിച്ചതാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ഒരു തിരക്കഥാകൃത്തിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് എന്റെ ശൈലി. എഴുത്തില്‍ ഇടപെടാറില്ല. തിരക്കഥ കയ്യില്‍ കിട്ടിയാല്‍ പിന്നെ ചര്‍ച്ചകളിലൂടെ പുതുക്കും. അതിനു ശേഷം കൃത്യമായി ലൊക്കേഷന്‍ നിര്‍ണയിക്കും’. റോഷന് ആന്‍ഡ്രൂസ് പറയുന്നു.
rosha
Post Your Comments