CinemaLatest NewsMollywoodNEWS

‘നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നടി രജിഷ വിജയന്‍

 

ടെലിവിഷന്‍ അവതാരികയായി എത്തി മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് രജിഷ വിജയന്‍. താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.സിനിമകളില്‍ അരങ്ങേറുന്ന പുതിയ പ്രവണതകളെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര സിനിമകളാണ് വന്നിട്ടുള്ളതെന്നും പലപ്പോഴും ഇത് ചിത്രത്തില്‍ നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് എന്നും താരം പറഞ്ഞു.

പല ചിത്രങ്ങളിലും കടന്നു വരുന്ന ഒന്നാണ് അവളൊന്ന് ഒച്ച വച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകള്‍ അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. ഇപ്പോള്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ് രജിഷ പറയുന്നു.

ഇത് വരെ ഇതരത്തില്‍ ഉള്ള രീതിയാണ് പല ചിത്രങ്ങളിലും കടന്നു വന്നിരുന്നത്. പീഡനങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരുന്ന രീതിയും അത്തരത്തിലുള്ളതാണ്. പീഡനത്തിനിരയായ സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കാണിച്ച്, അതിനെ സെക്‌സിയായി അവതരിപ്പിച്ച്, അത്തരത്തില്‍ നിസാരമായാണ് റേപ്പ് സീനുകളെല്ലാം പല സിനിമയിലും. യുട്യൂബ് നോക്കിയാല്‍ ഇത്തരം സീനുകളെല്ലാം ‘സെക്‌സ് വീഡിയോ’ എന്ന നിലയില്‍ കിടക്കുന്നുണ്ട്. രജിഷ പറയുന്നു.സിനിമലോകത്ത് കടന്നു വരുന്ന കാഴ്ചപ്പാടുകളെക്കുറിച്ചാണ് താരം പറഞ്ഞുവെക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button