മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ്. നായകനില്‍ നിന്നും സംവിധായകനായും താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി. മലയാള സിനിമയില്‍ താരം സൂപ്പര്‍ ഹീറോയായി മാറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. സിനിമയ്ക്ക് മുന്‍പുള്ള തന്റെ പഠനകാലത്തെ ഓസ്‌ട്രേലിയന്‍ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് പൃഥ്വി ഇപ്പോള്‍. താന്‍ പഠിക്കുന്ന സമയത്ത് പൊതുവെ ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളു . ഒന്നുകില്‍ എന്‍ജിനിയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ അതുമല്ലെങ്കില്‍ സിഎ. രക്ഷിതാക്കളുടെ മുന്നിലുള്ള ഓപ്ഷനുകള്‍ ഇത്ര കുറവായിരുന്നു . എനിക്ക് ഇത് മൂന്നും ഇഷ്ടമല്ല. ഭാഗ്യത്തിന് അമ്മ പറഞ്ഞു എന്നാല്‍ എന്‍ട്രന്‍സ് എഴുതണ്ട. അതോടെ രക്ഷപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് ഓസ്‌ട്രേലിയയില്‍ പോയി പഠിക്കാനൊരു ചാന്‍സ് കിട്ടുന്നത് .
സത്യമായിട്ടും പറയാം പഠിക്കാനുള്ള ആഗ്രഹം കൊണ്ട് പോയതല്ല. നാടുകാണാം പഠനം അവിടെ ചെന്നിട്ട് ആലോചിക്കാം,അതായിരുന്നു മനസ്സിലെ പ്ലാന്‍. ചെന്നപ്പോഴാണ് കുഴപ്പം മനസ്സിലായത്. ഇവിടുത്തെ ക്യാംപസ് ലൈഫ് അല്ല അവിടെ, വീക്ക് ലി ടൈം ടേബിള്‍ തരും ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നത് നിര്‍ബന്ധമില്ല. സ്വയം റഫറന്‍സ് ചെയ്തു പഠിച്ചാലും മതി . അതു കൊണ്ട് തന്നെ ക്ലാസില്‍ ഒപ്പമുളള വരെ വല്ലപ്പോഴുമേ കാണൂ . അവിടുത്തെ രീതി അനുസരിച്ച് പരീക്ഷ തോറ്റാല്‍ കുഴപ്പമാണ്. ഒന്നുകൂടി എഴുതാം പക്ഷേ വലിയ ഫീസ് കൊടുക്കണം. ഒന്നാമതേ ഞാന്‍ ഉഴപ്പാന്‍ വേണ്ടിയാണ് ഓസ്‌ട്രേലിയയില്‍ പോയതെന്ന് അമ്മയ്ക്ക് സംശയം ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.പൃഥ്വിരാജിന്റെ ഈ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments