മലയാള സിനിമ ഇന്നു ഓർത്തിരിക്കുന്ന ആ കരുത്തുറ്റ വില്ലൻ കീരിക്കാടൻ ജോസ് (മോഹൻരാജ്) അവശനിലയിൽ ആശുപത്രിയിൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
വൃക്ക സംബന്ധമായ രോഗവുമായാണ് ചികിത്സയ്ക്കായി എത്തിയതെങ്കിലും നിലവിലെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കിരീടം, ചെങ്കോൽ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്.
കെ.മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മോഹൻ രാജ് മലയാള സിനിമ മേഖലയിലേക്ക് എത്തിയത്. അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രമായ ‘കിരീടത്തി’ലെ കാഴ്ചവച്ച മികച്ച പ്രകടനത്തിലൂടെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച പ്രതിനായകനായി മാറുകയായിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നടന്മാരിലൊരാളായി മാറിയ അദ്ദേഹം ‘ഹലോ’ എന്ന ചിത്രത്തിലൂടെ ഹാസ്യവും കൈകാര്യം ചെയ്തു.
Post Your Comments