GeneralLatest NewsMollywood

വെരിക്കോസ് വെയിനിന്റെ മൂർധന്യാവസ്ഥയിലാണ് അദ്ദേഹം; കീരിക്കാടൻ ജോസിന്റെ അവസ്ഥ വെളിപ്പെടുത്തി ബാദുഷ

സഹോദരൻ കൂടെത്തന്നെയുണ്ട്. അദ്ദേഹം ഗതികേടിലാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്

മലയാളത്തിന്റെ പ്രിയ വില്ലന്മാരില്‍ ഒരാളാണ് കീരിക്കാടൻ ജോസ്. മോഹന്‍രാജ് എന്ന സ്വന്തം പേരുപോലും അപ്രസക്തമാക്കികൊണ്ടാണ് കീരിക്കാടനായി താരം മാറിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ജീവിതം ദുരിതത്തില്‍ ആണെന്ന തരത്തിലുള്ള ചിത്രങ്ങളും വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നു.

‘‘ഞാൻ ആശുപത്രിയിൽ പോയി അദ്ദേഹത്തെ കണ്ടു. പ്രചരിക്കുന്ന വാർത്തകൾ പോലെ അദ്ദേഹം ദുരിതക്കയത്തിലല്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഇല്ല. അദ്ദേഹത്തിന്റെ വീട്ടുകാരുമായും ഡോക്ടറുമായും സംസാരിച്ചു. ഇടവേള ബാബുച്ചേട്ടന്റെ ഒരു വോയ്സ് ക്ലിപ്പ് ഇപ്പോൾ വന്നിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നതാണ് സത്യം. അതായത്, ജോസേട്ടന് കാലിനാണ് പ്രശ്നം. വെരിക്കോസ് വെയിനിന്റെ മൂർധന്യാവസ്ഥയിലാണ് അദ്ദേഹം. മുട്ടിനും ചെറിയ കുഴപ്പമുണ്ട്. നടക്കാനും നിൽക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടാണ്. അതിന്റെതായ വിഷമതകൾ ഉണ്ട്. അല്ലാതെ പ്രചരിക്കും പോലെ ഭീകരമല്ല കാര്യങ്ങൾ. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ. സഹോദരൻ കൂടെത്തന്നെയുണ്ട്. അദ്ദേഹം ഗതികേടിലാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്.’’– ബാദുഷ വനിതയോട് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button