മലയാളത്തിന്റെ ഗന്ധര്‍വ്വഗായകനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. കാവ്യ ഭംഗികൊണ്ടു മനോഹരമാക്കിയ ഒരു പിടി മികച്ച കാവ്യങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കവി, 37 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒട്ടേറെ കവിതകള്‍ കൈരളിക്ക് സമര്‍പ്പിച്ചു.
കുമാരനാശാന്, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ കവിത്രയങ്ങളുടെ കാലഘട്ടത്തില്‍, കവിതയെ ലളിതവല്കരിക്കുകയും സാധാരണക്കാരനിലേക്കെത്തിക്കുകയും ചെയ്ത ചങ്ങമ്പുഴയുടെ കനകച്ചിലങ്ക എന്ന കവിതയുമായി ഒരു കൊച്ചു കൂട്ടുകാരി. കാവ്യ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അതിമനോഹരമായി ആലപിക്കുകയാണ് തീര്‍ത്ഥശ്രീ. ഈ മനോഹര ഗാനം ആസ്വദിക്കാം…
Post Your Comments