
കഠിന പ്രയത്നത്തിലൂടെ സിനിമയിൽ തന്റോതായ ഇടം കണ്ടെത്തിയ താരമാണ് ജയസൂര്യ. സിനിമയിൽ ഓരോ ഘട്ടം കഴിയുന്തോറും ശക്തമായ കഥാപാത്രവുമായിട്ടാണ് താരം എത്തുന്നത്. സിനിമയ്ക്കൊപ്പം തന്നെ കുടുംബത്തിനും തുല്യ പ്രാധാന്യം താരം നൽകാറുണ്ട്. ഭാര്യയ്ക്കും മക്കൾക്കും എല്ലാവിധ പിന്തുണ നൽകി താരം കൂടെയുണ്ടാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജയസൂര്യയുടെ മകൾ വേദ വരച്ച ചിത്രമാണ്. നടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അച്ഛന്റെ ചിത്രം തന്നെയാണ് മകൾ വരച്ചിരിക്കുന്നത്. ഇതാണോടി ഞാൻ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം വേദയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് . മികച്ച പ്രതികരണമാണ് ജയസൂര്യയുടെ മകളുടെ ചിത്രത്തിന് ലഭിക്കുന്നത്. ഈ പ്രായത്തിൽ ഇത്രയും വരച്ചത് വലിയ കാര്യമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. .
Post Your Comments