ടെലിവിഷന്‍ രംഗത്ത് യുവതാരം ദിവ്യ ഭട്നഗര്‍ വിവാഹിതയായി. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരത്തിന്റെ വിവാഹം. വരന്‍ റിയാലിറ്റി ഷോകളുടെ നിര്‍മ്മാതാവ് ഗഗന്‍.
വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ ഈ വിവാഹത്തിനു വീട്ടുകാര്‍ക്ക് താത്പര്യം ഇല്ലായിരുന്നു. എതിര്‍പ്പുകള്‍ ശക്തമായി നിലകൊണ്ടിരുന്നതിനാല്‍ ഇരുവരും രഹസ്യമായാണ് വിവാഹം ചെയ്തതെന്ന് റിപ്പോര്‍ട്ട്.
മുംബൈയിലെ ഗുരുദ്വാരയില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ പരമ്പരാഗതമായ ആചാരങ്ങള്‍ അനുസരിച്ചാണ് വിവാഹം നടന്നതെന്ന് താരം പറഞ്ഞു. രണ്ടു പേരുടെയും കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഗഗനുമായുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരം ഒരു വിവാഹമെന്നും താരം പങ്കുവച്ചു.
Post Your Comments