ഓരോ വര്‍ഷവും നൂറില്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനു എത്തുന്നത്. 2019ലും കാര്യങ്ങള്‍ അങ്ങനെ തന്നെ.. മലയാള സിനിമ മേഖലയില്‍ വിജയക്കൊടിപ്പാറിച്ച ചിത്രങ്ങളെക്കുറിച്ച് അറിയാം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 192 സിനിമകളായിരുന്നു ഈ വര്‍ഷം പ്രദര്‍ശനത്തിനു എത്തിയത്. ലൂസിഫറും മാമാങ്കവും അടക്കം വന്‍ മുതല്‍ മുടക്കില്‍ ഇറങ്ങിയത് മുതല്‍ ചെറിയ മുതല്‍ മുടക്കില്‍ വലിയ വിജയങ്ങള്‍ കൊയ്ത ചിത്രങ്ങള്‍ വരെ 2019 ന്റെ ഭാഗമായി. അത്തരം ചില ചിത്രങ്ങളെ പരിചയപ്പെടാം
വിജയ് സൂപ്പറും പൗര്‍ണമിയും
2019 ലെ ആദ്യ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ജനുവരിലായിരുന്നു റിലീസ്. നാല് കോടിയോളം മുടക്കിയ ചിത്രം 15 കോടിയ്ക്ക് അടുത്ത് കളക്ഷനും നേടി.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍
2019 ലെ ഏറ്റവും കൂടുതല്‍ ലാഭം നേടിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു തോമസ്, അനശ്വര രാജന്, വിനീത് ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.
കുമ്പളങ്ങി നൈറ്റ്സ്
2019 ലെ ഏറ്റവും മികച്ച മലയാള സിനിമകളിലൊന്നാണ് കുമ്പളങ്ങി നെെറ്റ്സ്. മധു സീ നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരങ്ങള്‍ അണിനിരന്ന ചിത്രം ആറര കോടിയോളം മുടക്കിയായിരുന്നു നിര്‍മ്മിച്ചത്. 40 കോടിയോളമാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.
ഉയരെ
നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പാര്‍വ്വതിയുടേയും ആസിഫ് അലിയുടേയും പ്രകടനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഈ ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്.
ലൂസിഫര്‍
നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു. മലയാളത്തിന്റെ ആദ്യ 100, 150, 200 കോടി കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടവും ലൂസിഫറിനുസ്വന്തം.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്
സുരാജ് വെഞ്ഞാറമൂടും സൗബിനും പ്രധാന വേഷങ്ങളിലെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന് പൊതുവാളാണ്.
കെട്ട്യോളാണ് എന്റെ മാലാഖ, മാമാങ്കം എന്ന് തുടങ്ങി ഹിറ്റുകള്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്.
Post Your Comments