CinemaGeneralLatest NewsMollywoodNEWS

‘നിർമ്മലമായ ചിരിയുടെ അധിപതി’ ; ക്യാമറാമാന്‍ രാമചന്ദ്രബാബുവിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍

അതിമനോഹരമായി കവിതകൾ എഴുതാൻ ബാബുവിന് കഴിയുയമായിരുന്നു .

കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം…………………

ബാബു ,

എനിക്കിന്നും നല്ല ഓർമ്മയുണ്ട് നാം ആദ്യമായിക്കണ്ട ദിനം …’സ്വപ്നാടനത്തിന്റെ ‘ ഒരു പ്രദർശനവേളയിൽ …സ്വതസിദ്ധമായ ചിരിയോടെ ക്യാമറാമാൻ എന്നോട് ചോദിച്ചു :
“പടം ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ ഒരു നല്ല റിവ്യൂ കൊടുക്കണം .
ഞാൻ പറഞ്ഞു :ബാബു , റിവ്യൂ എഴുതാൻ ഞാൻ മുതിരുന്നില്ല . എന്നാൽ ഒരു ആസ്വാദനം കൊടുക്കാം. പത്രപ്രവർത്തകൻ എന്ന നിലയിൽ അന്ന് നാനയിൽ പ്രസിദ്ധീകരിച്ചു വന്ന ആദ്യ സിനിമാ ലേഖനം .
‘മണിയൻപിള്ള അഥവാ മണിയൻപിള്ള ‘എന്ന ചിത്രത്തിലാണ് ഞാനും ബാബുവും ഒരുമിക്കുന്നതു തന്നെ . അതിനു ശേഷം എന്റെ 25 മതു ചിത്രമായ “അച്ചുവേട്ടന്റെ വീട്ടിലും ”
ഓർമ്മയിൽ നിൽക്കുന്ന എന്തെന്തു സംഭവങ്ങൾ!ഇത്ര നിർമ്മലമായ ഒരു ചിരിയുടെ അധിപതി വേറെ ആരുണ്ടു ?സംവിധായകന്റെ മനസ്സിന് കുളിരു പകരുന്ന ക്യാമറാമാൻ !

അതിമനോഹരമായി കവിതകൾ എഴുതാൻ ബാബുവിന് കഴിയുയമായിരുന്നു . ഷൂട്ടിങ് സമയത്തും കിട്ടുന്ന ഇടവേളകളിലും എത്രയെയെത്ര കവിതകൾ (ഇംഗ്ലീഷിൽ )നിങ്ങൾ എന്നെ ചൊല്ലിക്കേൾപ്പിച്ചിട്ടുണ്ട് ! തന്റെ കാവ്യഭാവനയെ അഭ്രപാളികളിൽ പകർത്താനായിരുന്നു ബാബുവിന് ആവേശം ….അത് ഭംഗിയായി നടന്നു …
“ഇത്തിരിനേരം ഒത്തിരി കാര്യം ” എന്ന എന്റെ പ്രിയപ്പെട്ട ഗ്രന്ഥത്തിലേക്കു ഒരു ലേഖനം പറഞ്ഞ സമയത്തു തന്നെ എത്തിച്ചതും നന്ദിപൂർവ്വം സ്മരിക്കുന്നു ..
എന്തിനാ ബാബു ഏറെ പറയുന്നത് ? എന്റെ ആദ്യചിത്രമായ ഉത്രടരാത്രിയുടെ ക്യാമെറാമാനായി ഞാൻ താങ്കളെ നിരൂപിച്ച ഒരു രാത്രിയിൽ മഹാലിംഗപുരത്തെ വാടകവീട്ടിൽ ‘വെളുക്കുവെളുക്കെ’നിങ്ങൾക്ക് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു മേളിച്ചതു മറക്കാനാവുമോ ? നിങ്ങള്ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് ഹേമചന്ദ്രൻ എന്നെ സഹായിക്കാനെത്തിയത് ..’
എന്റെ ആദ്യ തിരക്കഥ ആദ്യമായി വായിച്ചു ആസ്വദിച്ചു ആശംസിച്ച പ്രിയപ്പെട്ട ബാബു……………………….

shortlink

Related Articles

Post Your Comments


Back to top button