
പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടിൽ ഒരു നക്ഷത്രം തൂക്കിയിടുകയെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്.
മതത്തിനുമപ്പുറമുളള മാനവികത നമ്മുടെ കുട്ടികൾക്ക് മനസ്സിലാകാൻ ഇത്തരം അന്യ മത ചിഹ്നങ്ങൾ നമ്മൾ ഉപയോഗിക്കണം. കാരണം ഇത് ഏതെങ്കിലും മതത്തെ സംരക്ഷിക്കാനുള്ള സമരമല്ലാ. മറിച്ച് നമ്മുടെ വിശുദ്ധമായ ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണെന്ന് നമ്മുടെ കുട്ടികൾക്കെങ്കിലും മനസ്സിലാവും എന്ന് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്.
അല്ലെങ്കിൽ സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡ്ഡികളാവും നമ്മുടെ കുട്ടികൾ. എല്ലാ മത ശീലങ്ങളെയും പരസ്പരം കൈമാറുമ്പോൾ മാത്രമാണ് ഇന്ത്യ ഒരു സ്വർഗ്ഗ ഭൂമിയാവുകയുള്ളു എന്നും ഹരീഷ് കുറിച്ചിരിക്കുകയാണ്.
Post Your Comments