മലയാളത്തിന്റെ പ്രിയതാരമാണ് സണ്ണി വെയ്ന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് നടന് സണ്ണി വെയ്ന്റെ ഹിമാചല്‍ യാത്ര ചിത്രങ്ങള്‍ ഹിമാചലിലെ തന്റെ സ്വപ്ന നഗരമായ ഷിംലയില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ഫോറസ്റ്റ് നിറയെ മഞ്ഞാണല്ലോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഷിംല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
മഞ്ഞില്‍ കുളിച്ച് നില്ക്കുന്ന മലയുടേയും നീലാകാശത്തിന്റേയും പശ്ചാത്തലത്തില്‍ വിദൂരതയിലേയ്ക്ക് നോക്കി നില്ക്കുന്ന ചിത്രമാണ് പ്രേക്ഷകര്‍ക്കായി താരം പങ്കുവെച്ചിരിക്കുന്നത്. ആ പ്രദേശത്തിന്റെ സൗന്ദര്യം ആവോളം ആ ചിത്രത്തിലുണ്ട്. കൂടാതെ ഒരു ഉയര്‍ന്ന പ്രദേശത്ത് പട്ടിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
നായക വേഷങ്ങളില്‍ നിറഞ്ഞു നിന്ന താരം ഇപ്പോള്‍ സിനിമ നിര്‍മ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് നിവിന്‍ പോളി നായകനാകുന്ന പടവെട്ടാണ് സണ്ണിയുടെ നിര്‍മ്മാണത്തിലെ കന്നി സംരംഭമായി ഇറങ്ങാനിരിക്കുന്നത്. ഇത് കൂടാതെ സണ്ണി വെയില് 96 താരം ഗൗരി ജി കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന അനുഗ്രഹീതന്‍ ആന്റണിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഗാനം പ്രേക്ഷകരുടെ ഇടയില്‍ ഹിറ്റായിരുന്നു. കെഎസ് ഹരി ശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത.് താരത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Post Your Comments