
നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. ഇന്ന് വിവാഹിതനാകുകയാണെന്ന വിവരം സിദ്ധാർഥ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് സിദ്ധാർഥിന്റെ വധു. മുംബൈ സ്വദേശിയായ തൻവിയുമായി താരം പ്രണയത്തിലായിരുന്നു. തൻവിയുടെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പങ്കുവച്ചായിരുന്നു സിദ്ധാർഥ് വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം അറിയിച്ചത്.
”എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാൽ, ഞങ്ങളുടെതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, ഇന്ന് ഞാനെന്റെ ഉറ്റസുഹൃത്തിനെ വിവാഹം ചെയ്യുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലെത്തയും പാർട്ണർ ഇൻ ക്രൈം”, സിദ്ധാർഥ് കുറിച്ചു.
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സിദ്ധാർഥിന് വിവാഹാശംസകളുമായി എത്തിയത്. ഗായികയും അവതാരികയുമായ അഭിരാമി സുരേഷ്, ആര്യ, ആൻ ശീതൾ, ഇവ പവിത്രൻ തുടങ്ങിയവർ താരത്തിന് വിവാഹാശംസകൾ നേർന്നു. പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിലൂടെ ആരാധകരുടെ പ്രിയഗായകനായി മാറിയത്. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് സിനിമകളിൽ പാടാൻ തുടങ്ങിയത്. ഇതുവരെ പത്തോളം സിനിമകളിലായി പന്ത്രണ്ടോളം പാട്ടുകള്‍ സിദ്ധാർഥ് ആലപിച്ചിട്ടുണ്ട്.
Post Your Comments