ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയായി എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ഷാലു കുര്യൻ. വില്ലത്തി വേഷം മാത്രമല്ല കോമഡി റോളും തനിക്ക് വഴങ്ങുമെന്ന് ‘തട്ടീം മുട്ടീ’മിലൂടെ താരം തെളിയിച്ചു. അടുത്തിടെ നടന്ന സൈബർ അറ്റാക്കിനെക്കുറിച്ച് താരം തുറന്നു പറയുന്നു.
സോഷ്യൽ മീഡിയയിൽ താന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ തന്റെ പേരില്‍ പ്രചരിച്ച വർക്കൗട്ട് വിഡിയോയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴും താൻ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നതെന്നു ഷാലു പറയുന്നു. സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. അതിന്റെ കുഴപ്പമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
”ഞാനും ഭർത്താവും കൂടിയുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ താഴെ വളരെ മോശപ്പെട്ട രീതിയിൽ ഒരാൾ കമന്റിട്ടു. നടി എന്നത് വിട്ടേക്കൂ, ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്തത് എന്താണെന്ന് തോന്നി. അങ്ങനെയാണ് ആ പോസ്റ്റ് ഇട്ടത്. അത് ഗുണമായി. നിലവിൽ, ഇതിനു മുമ്പേ ഉണ്ടായ ചില സൈബർ അറ്റാക്കുകള്‍ മുൻനിർത്തി ഞാൻ കേസ് കൊടുത്തിട്ടുണ്ട്.” ഷാലു വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments