
ഫ്ലോറാൽ ഫാഷന്‍ പുറത്തിറങ്ങിയിട്ട് കുറച്ച് അധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും സാറ അലി ഖാനുമൊക്കെ അടുത്തിടെ ഫ്ലോറാൽ വസ്ത്രങ്ങളിലാണ് തിളങ്ങിയത്.
ഗൌരി- നൈനിക ഡിസൈന്‍ ചെയ്ത പ്രിന്റഡ് ഫ്ലോറാല്‍ ഡ്രസ്സില്‍ സാറ അതീവ സുന്ദരിയായിരുന്നു. 500 രൂപ മുതല്‍ 3000 രൂപയ്ക്ക് വരെ ഫ്ലോറാല്‍ ഡ്രസ്സ് കിട്ടും.
അനാമിക ഖന്ന ഡിസൈന്‍ ചെയ്ത് ഫ്ലോറാല്‍ വസ്ത്രത്തിലാണ് ദീപിക പദുകോണ്‍ തിളങ്ങിയത്. ഫ്ലോറാല്‍ പാന്റ്സും ഒപ്പം ജാക്കറ്റുമാണ് താരം ധരിച്ചത്. ഫ്ലോറാല്‍ ഔട്ട് ആയിട്ടില്ല എന്നാണ് ഫാഷന്‍ ലോകവും വിലയിരുത്തുന്നത്.
Post Your Comments