കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഛായാഗ്രഹകൻ രാമചന്ദ്ര ബാബുവിന് ചലച്ചിത്ര സാംസ്കാരിക ലോകത്തിന്റെ വിട. സർക്കാർ ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. മലയാള സിനിമയിലെ ദിശാ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഈ അതുല്യ പ്രതിഭ വിട പറയുമ്പോള്‍ സാംസ്കാരിക മന്ത്രി എ.കെ.ബാലനടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചെങ്കിലും മലയാള സിനിമയിലെ മുൻനിര പ്രവർത്തകർ ആരുമെത്തിയില്ല.
1947-ൽ തമിഴ്നാട്ടിലെ മധുരാന്തകത്തിലായിരുന്നു രാമചന്ദ്ര ബാബുവിന്റെ ജനനം. ജോൺ എബ്രഹാമിന്റെ വിദ്യാർത്ഥികളെ ഇതിലെ ഇതിലെയായിരന്നു ആദ്യ ചിത്രം. നിർമാല്യം, പടയോട്ടം, വടക്കൻ വീരഗാഥ എന്നിങ്ങനെ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങൾക്ക് ക്യാമറ ചെയ്ത രാമചന്ദ്രബാബു ദിലീപിനെ നായകനാക്കി പ്രൊഫ.ഡിങ്കൻ എന്ന ചിത്രം ത്രീഡിയില്‍ അണിയിച്ചൊരുക്കുന്നതിനിടയിലാണ് അന്തരിച്ചത്.
Post Your Comments