GeneralLatest NewsMollywood

കുടുംബത്തോടൊപ്പം കഴിയുന്ന നടിമാരില്‍ പലരും ഗ്ലാമറസ് റോള്‍ ചെയ്യാന്‍ തയ്യാറാവില്ല

സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്ബരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്.

സൂപ്പര്‍താരങ്ങളുടെ നായികയായി ഒരുകാലത്ത് തിളങ്ങി നിന്ന നായികയാണ് പ്രിയ രാമന്‍. ബിഗ്‌ സ്ക്രീനില്‍ നിന്നും മിനി സ്ക്രീനിലേയ്ക്ക് ചുവടു മാറിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറി. സിനിമയെയും സീരിയലും ഒരുപോലെ കൈകാര്യം ചെയ്തിട്ടുള്ള താരം ഇവയെക്കുറിച്ച് തുറന്നു പറയുന്നു

” സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്ബരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്ബോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോള്‍ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി.” പ്രിയ പറഞ്ഞു.

സീരിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ ഇനി സിനിമ ചെയ്യില്ലേ എന്നായിരുന്നു പലരുടെയും അന്വേഷണം എന്നും താരം പങ്കുവച്ചു. എന്നാല്‍ വിവാഹ ശേഷം നായികമാരെ അകറ്റി നിര്‍ത്തുന്ന പതിവാണു സിനിമയ്ക്കുള്ളതെന്നും കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവില്ലെന്നും പ്രിയ പറഞ്ഞു. അങ്ങനെ വരുമ്പോള്‍ പലരും നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കില്‍ അപ്രസക്തമായ കഥാപാത്രങ്ങള്‍ നല്‍കി അവരെ ഒതുക്കും. -പ്രിയ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button