പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അരങ്ങേറ്റ ചിത്രം മുതല്‍ത്തന്നെ ശ്രദ്ധ നേടിയിരുന്ന പൃഥ്വിരാജ് പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റയെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സ് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു താരം തന്റയെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനെന്ന കഥാപാത്രവുമായി പ്രത്യക്ഷത്തില്‍ ചില സാമ്യങ്ങളുണ്ട്. കാറുകളോടുള്ള ഇഷ്ടം, വാഹനം ഓടിക്കാനുള്ള താല്പര്യം, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം ഇങ്ങനെയൊക്കെയുള്ള സമാനതകള്‍ തോന്നിയേക്കാം. ഇതിനപ്പുറത്ത് ഹരീന്ദ്രനൊരു പേഴ്സണല്‍ ലൈഫുണ്ട്. അത് തികച്ചും വ്യത്യസ്തമാണെന്ന് താരം പറയുന്നു.
സുപ്രിയ മേനോന് വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിന് ഒരു ഓര്‍ഡര്‍ വന്നത് സുപ്രിയ എത്തിയതിന് ശേഷമാണ്. അതിന് മുന്‍പ് അമ്മയായിരുന്നു കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. സാമ്പത്തിക ഇടപാടുകളിലൊന്നും കാര്യമായ ശ്രദ്ധയുണ്ടായിരുന്നില്ല. സമ്പാദ്യത്തെക്കുറിച്ചൊന്നും ആലോചിക്കാറുണ്ടായിരുന്നില്ല. ആ ചിന്താഗതികളൊക്കെ മാറ്റിമറിച്ചത് സുപ്രിയയാണ്. ചിലപ്പോ ദേഷ്യത്തിലായിരിക്കും രാവിലെ എഴുന്നേല്‍ക്കുന്നത്. കുറച്ച് കഴിഞ്ഞ് നമുക്ക് ലണ്ടനിലേക്ക് പോയാലോ എന്ന് ചോദിച്ചാല്‍, ഉവ്വ്, ഇന്ന് ലണ്ടനില്‍ അല്ലേ എന്ന് ഇപ്പോള്‍ പറയുന്നത് സുപ്രിയയാണ്. ചുമ്മ മണ്ടത്തരം പറയാതെടാ, എന്ന് പറയുന്നത് അമ്മയായിരുന്നു.
താരങ്ങള്‍ക്കെല്ലാം നല്ല ഗ്രൗണ്ടഡായ പങ്കാളികളായിരിക്കണം. ലാലേട്ടനും സുചു ചേച്ചിയും അങ്ങനെയാണ്. ലാലേട്ടന് എല്ലാ കാര്യത്തിനും സുചു ചേച്ചി വേണം. സുലു ആന്റിയും അങ്ങനെത്തന്നെയാണ്. മമ്മൂക്കയുടെ വീട്ടില്‍ കുട്ടിക്കാലത്ത് ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വിപരീതമായൊരു കപ്പിള്സുണ്ട്. ഫഹദും നസ്രിയയും. ഷാനുവാണ് അവിടെ ഗ്രൗണ്ടഡ്, നച്ചുവാണ് ഒരുമാതിരി ലെവലില്ലാതെ പോവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
Post Your Comments