അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് സംവിധാനത്തിലേക്ക് എത്തിയത്. ഭാവിയില്‍ സംവിധായകനാവുന്നതിനെക്കുറിച്ച് വളരെ മുൻപ് തന്നെ താരം പറഞ്ഞിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് താരം. അങ്ങനെ പറഞ്ഞ കാര്യങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും നായികനായകന്‍മാരാക്കിയുള്ള സിനിമ. ലൂസിഫറിലൂടെയായിരുന്നു ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. വന്‍താരനിരയെ അണിനിരത്തിയായിരുന്നു സിനിമയൊരുക്കിയത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങിയ സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങലൊന്നായി മാറിയിരുന്നു. ഒപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ ഒരുക്കുന്നുണ്ടെന്നും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.
മോഹന്‍ലാല്‍ ആരാധകനാണ് താനെന്നും അദ്ദേഹത്തെ താന്‍ കാണാനാഗ്രഹിക്കുന്നത് പോലെയാണ് ലൂസിഫറില്‍ അവതരിപ്പിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ലാലേട്ടന് നല്‍കിയ നിര്‍ദേശത്തെക്കുറിച്ചും ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ രംഗങ്ങള്‍ പുനരാവിഷ്‌ക്കരിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
കണ്ണടയ്ക്കാതെ വെക്കുന്ന നിരവധി ഷോട്ടുകളുണ്ട്, അതിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. ചേട്ടാ ബ്ലിങ്ക് ചെയ്യാതിരിക്കണേയെന്ന നിര്‍ദേശമാണ് താനേറ്റവും കൂടുതല്‍ നല്‍കിയതെന്ന് പൃഥ്വിരാജ് പറയുന്നു. ദൈര്‍ഘ്യമേറിയ ഷോട്ടുകളില്‍ അത് സാധ്യമല്ല. എന്നാലും ഷൂട്ടിംഗിനിടയില്‍ നിരവധി തവണ പറഞ്ഞ കാര്യങ്ങളിലൊന്ന് ഇതാണ്.
ചേട്ടാ, തോള്‍ ചെരിഞ്ഞില്ല ഇതേക്കുറിച്ചും താന്‍ പറഞ്ഞിരുന്നതായി പൃഥ്വിരാജ് ഓര്‍ത്തെടുക്കുന്നു. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. വേറൊന്നിനെക്കുറിച്ചും പറയേണ്ടതില്ലല്ലോ. എതിരാളികളെയെന്നും വകവെക്കാതെയുള്ള കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അത് വരാനാണ് ഇങ്ങനെ ചെയ്തത്. താന്‍ പറയുന്നതിനേക്കാളും നന്നായി അദ്ദേഹം അത് സ്‌ക്രീനില്‍ ചെയ്തു.
പോലീസുകാരന്‍രെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചിത്രവും ആ രംഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. കുട്ടിക്കാലത്ത് താന്‍ ഭയങ്കരമായി കൈയ്യടിച്ച സീനുകളിലൊന്നായിരുന്നു അത്. ഒളിമ്പ്യന്‍ അന്തോണി ആദമെന്ന ചിത്രത്തില്‍ സ്ഫടികം ജോര്‍ജിന്റെ നെഞ്ചത്ത് ലാലേട്ടന്‍ കാലെടുത്ത് വെക്കുന്ന സീന്‍. മുരളിയുടെ സ്‌ക്രിപ്റ്റില്‍ കാലെടുത്ത് വെക്കുന്നതുണ്ടായിരുന്നില്ല. കൈകൊണ്ട് ഇടിക്കുന്നതായിരുന്നു. കൈയ്യില്‍ വിലങ്ങുള്ളയാള്‍ എങ്ങനെ ഇടിക്കും, അപ്പോഴാണ് മനസ്സിലേക്ക് ഈ സീന്‍ വന്നത്. അത് റീക്രിയേറ്റ് ചെയ്തതാണ്. അതിനാല്‍ത്തന്നെ ഭദ്രന്‍ സാറിനെ സെറ്റിലേക്ക് വിളിച്ച് ഇത് കാണിച്ചിരുന്നു. താന്‍ ചെയ്തതിനേക്കാളും നന്നായി നീ ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. അത് തന്നോടുള്ള സ്‌നേഹം കൊണ്ട് പറഞ്ഞതാണ്. അദ്ദേഹം ഒരു ഐക്കോണിക് സിനിമാറ്റിക് മൊമന്റുണ്ടാക്കി ഞാന്‍ അതിനൊരു ട്രിബ്യൂട്ട് കൊടുത്തു, അതാണ് സംഭവിച്ചത് പൃഥ്വിരാജ് പറഞ്ഞു.
Post Your Comments