പൃഥ്വിരാജ് മലയാള സിനിമയില്‍ സൂപ്പര്‍ ഹീറോയായി മാറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു സൂപ്പര്‍ താര വളര്‍ച്ചയിലേക്ക് സഞ്ചരിച്ച പൃഥ്വിരാജ് എല്ലാത്തരം സിനിമകളുടെയും ഭാഗമായിരുന്നു പ്രണയ ചിത്രങ്ങളും ആക്ഷന്‍ ചിത്രങ്ങളും പൃഥ്വിരാജിലെ നടന് കൂടുതല്‍ മൈലേജ് നല്കി. സിനിമയ്ക്ക് മുൻപുള്ള തന്റെ പഠനകാലത്തെ ഓസ്ട്രേലിയൻ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയാണ് താരം
‘ഞാൻ പഠിക്കുന്ന സമയത്ത് പൊതുവെ ഒരു കുഴപ്പമുണ്ടായിരുന്നു . ഒന്നുകിൽ എൻജിനിയർ അല്ലെങ്കിൽ ഡോക്ടർ അതുമല്ലെങ്കിൽ സിഎ. രക്ഷിതാക്കളുടെ മുന്നിലുള്ള ഓപ്ഷനുകൾ ഇത്ര കുറവായിരുന്നു . എനിക്ക് ഇത് മൂന്നും ഇഷ്ടമല്ല. ഭാഗ്യത്തിന് അമ്മ പറഞ്ഞു എന്നാൽ എൻട്രൻസ് എഴുതണ്ട. അതോടെ രക്ഷപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് ഓസ്ട്രേലിയയിൽ പോയി പഠിക്കാനൊരു ചാൻസ് കിട്ടുന്നത് . സത്യമായിട്ടും പറയാം പഠിക്കാനുള്ള ആഗ്രഹം കൊണ്ട് പോയതല്ല. നാടുകാണാം പഠനം അവിടെ ചെന്നിട്ട് ആലോചിക്കാം,അതായിരുന്നു മനസ്സിലെ പ്ലാന്‍. ചെന്നപ്പോഴാണ് കുഴപ്പം മനസ്സിലായത്. ഇവിടുത്തെ ക്യാംപസ് ലൈഫ് അല്ല അവിടെ, വീക്ക് ലി ടൈം ടേബിൾ തരും ക്ലാസ് അറ്റൻഡ് ചെയ്യുന്നത് നിർബന്ധമില്ല. സ്വയം റഫറൻസ് ചെയ്തു പഠിച്ചാലും മതി . അതു കൊണ്ട് തന്നെ ക്ലാസിൽ ഒപ്പമുളള വരെ വല്ലപ്പോഴുമേ കാണൂ . അവിടുത്തെ രീതി അനുസരിച്ച് പരീക്ഷ തോറ്റാൽ കുഴപ്പമാണ്. ഒന്നുകൂടി എഴുതാം പക്ഷേ വലിയ ഫീസ് കൊടുക്കണം. ഒന്നാമതേ ഞാൻ ഉഴപ്പാൻ വേണ്ടിയാണ് ഓസ്ട്രേലിയയിൽ പോയതെന്ന് അമ്മയ്ക്ക് സംശയം ഉണ്ടായിരുന്നു’. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു
Post Your Comments