BollywoodCinemaLatest NewsNEWS

ഇന്ത്യ കടന്ന് മണികര്‍ണിക ദ ക്വീന്‍ ഓഫ് ത്സാന്‍സി ഇനി ജപ്പാനിലേക്ക്

അടുത്തവര്‍ഷം ജനുവരി മൂന്നിന് ചിത്രം ജപ്പാനില്‍ പ്രദര്‍ശനത്തിന് എത്തും

 

കങ്കണ റണൗട്ട് നായികയായി എത്തിയ ചരിത്ര സിനിമയാണ് ഝാന്‍സി റാണിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ച ബോളിവുഡ് ചിത്രം’മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി’ 2019 ജനുവരി 25ന് ആണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയത്.ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇപ്പോള്‍ ഇതാ ചിത്രം ജപ്പാനില്‍ റിലീസിനായി ഒരുങ്ങുകയാണ്.

അടുത്തവര്‍ഷം ജനുവരി മൂന്നിന് ചിത്രം ജപ്പാനില്‍ പ്രദര്‍ശനത്തിന് എത്തും. കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗര്‍ലാമുടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജപ്പാനില്‍ സീ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം ആരാധകര്‍ക്കിടയില്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചിരിക്കുന്നത് കങ്കണയുടെ മികച്ച പ്രകടനം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.ഇന്ത്യമുഴുവന്‍ വലിയ പോരാട്ടം കാഴ്ചവെക്കാന്‍ ചിത്രത്തിന് കഴിഞ്ഞു എന്തായാലും ജപ്പാനിലും ചരിത്രവിജയം കുറിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button