
മലയാളത്തിന്റെ പ്രിയ താരമായ ദുല്‍ഖര്‍ സല്‍മാന്റെ എട്ടാം വിവാഹ വാര്‍ഷിക ദിനത്തിൽ ആശംസകളുമായി ഡാ തടിയാ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടനും പ്രശസ്ത ഡിജെയുമായ ഡിജെ ശേഖര്‍. ഹാ പ്പി ആനിവേഴ്സറി കൺമണീസ്, വി ലവ് യു ഗൈസ് ടു ദി മൂൺ ആൻഡ് ബാക്ക്, എന്നത്തേയും പോലെ അനുഗ്രഹിക്കപ്പെടട്ടെ എന്നു കുറിച്ചുകൊണ്ടാണ് ഇൻസ്റ്റയിലൂടെ ആശംസ പങ്കുവെച്ചിരിക്കുന്നത്. ദുൽഖറിന്റേയും അമാൽ സുഫിയയുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൂപ്പര്‍ മോം, സൂപ്പര്‍ ഡാഡ് എന്നീ ഹാഷ് ടാഗുകളും താരം കുറിച്ചിട്ടുണ്ട്.
2011 ഡിസംബര്‍ 22ന് ആയിരുന്നു ഇവരുടെ വിവാഹം. 2017 മെയ് മാസമാണ് ഇവര്‍ക്ക് ഒരു പെണ് കുഞ്ഞു ജനിച്ചത്. മറിയം അമീറ സല്മാന് എന്നാണ് കുഞ്ഞു സുന്ദരിക്ക് പേരിട്ടിരിക്കുന്നത്. ശേഖര്‍ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആരാധകരും അവരുടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിക്കയുടെ ഫാമിലിക്ക് ആശംസകള്‍, ബ്യൂട്ടിഫുള്‍ ഫാമിലി, ക്യൂട്ട് ഫാമിലി, ഹാപ്പി കിങ് ആൻഡ് ക്യൂൻ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ളത്.
.
Post Your Comments