ക്രിസ്മസ് എന്നാൽ ആഘോഷങ്ങളുടെ ഉത്സവമാണ് .ക്രിസ്മസ് ട്രീ സാന്താക്ലോസ് അങ്ങനെ വർണങ്ങളുടെ വലിയ ഉത്സവമാണ് യേശു ദേവന്റെ ജന്മദിനം .ഓർമകളിലെ ബാല്യത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ മധുര സ്മരണ പുതുക്കുകയാണ് സംവിധായകനും നടനുമായ ലാൽ.
‘ഞങ്ങളുടെ ക്രിസ്മസ് കാരൾ നാട്ടിലെ മാസ് പരിപാടിയാണ് . കൊച്ചിയിലെ ഒരു സമ്പന്നന്റ വീട്ടിൽ കാരളുമായി ചെന്നപ്പോൾ തന്നത് 25 പൈസ. വലിയ സങ്കടവും അപമാനവും തോന്നി . വീട്ടിൽ വന്ന് അപ്പനോട് സങ്കടം പറഞ്ഞു. ക്രിസ്മസ് പാപ്പ വീടുകൾ തോറും കയറിയിറങ്ങുന്നത് സമ്മാനവും പൈസയും വാങ്ങനല്ല കൊടുക്കാനാണ്. വാങ്ങുന്നതിലല്ല കൊടുക്കുന്നതിലാണ് ആഘോഷം . അപ്പന്റെ ഡയലോഗിൽ നിന്ന് അടുത്ത വർഷം മുതൽ ഞങ്ങൾ ക്രിസ്മസ് കാരൾ വെറൈറ്റി ആക്കി . പിരിവെടുത്ത് മിഠായികളും ചെറിയ സമ്മാനങ്ങളും വാങ്ങി വീടുകളിൽ കൊടുക്കുന്ന കാരൾ സംഘമായി ഞങ്ങൾ മാറി. സിനിയിൽ പല രംഗങ്ങളിലും ഡാൻസ് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ ഓർക്കാറുണ്ട് അന്ന് കാരളിനെങ്കിലും ഡാൻസ് ചെയ്തത് എത്ര നന്നായി എന്ന്. ഞങ്ങള്‍ക്കെല്ലാം പുത്തനുടുപ്പ് കിട്ടുന്നത് ഓണത്തിനും ക്രിസ്മസിനുമാണ്. തുന്നല്‍ക്കാരന്‍ വീട്ടില്‍ വരും ഒരേ പോലെയുള്ള തുണിയാണ് എല്ലാവര്‍ക്കും. വീട്ടില്‍ ഇരുന്നു തന്നെയാണ് തയ്ക്കുന്നതും’. (ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments