അവതാരകനായി ശ്രദ്ധേയനായ നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി. നമിതയാണ് വധു. ഇന്നലെ കൊച്ചിയിൽ വെച്ച് ഇവരുടെ വിവാഹറിസപ്ഷൻ ചടങ്ങ് നടന്നിരുന്നു. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാതിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. നടൻ്റെ അടുത്ത സുഹൃത്തുകൂടിയായ പേളിയും ഭർത്താവ് ശ്രീനിഷും വിവാഹച്ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഒട്ടേറെ യുവതാരങ്ങളും ചടങ്ങിൻ്റെ ഭാഗമായി.
വർണശബളമായ പൂക്കൾ കൊണ്ട് ഒരുക്കിയ വേദിയിലേക്ക് പാട്ടും നൃത്തവുമായാണ് ആദിൽ കടന്നുവന്നത്. പിന്നാലെ എത്തിയ വധു നമിതയെ ആദി കൈപിടിച്ച് വേദിയിലേക്ക് കയറ്റി കൂടെയിരുത്തി. റിസപ്ഷൻ വേദിയിൽ വെച്ച് മിന്നുകെട്ട് ചടങ്ങും നടന്നു. പരസ്പരമ വരണമാല്യം അണിയിച്ച വധൂവരന്മാർ പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ചിത്രങ്ങളെടുത്തു. തുടർന്ന് കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചു. ദുബായ് യിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബിസിനസ് ചെയ്യുകയാണ് ആദിൽ. അതിനിടെയാണ് താരം സമയം കണ്ടെത്തി സിനിമകളിൽ അഭിനയിക്കുന്നതും പരിപാടികൾ അവതരിപ്പിക്കുന്നതും.
നടൻ റോണി, സഞ്ജു ശിവറാം. നടി അനുമോൾ, ആരിഫ് എംപി, പേളി മാണി, ശ്രീനിഷ്, നടി പാർവതി നമ്പ്യാർ, അവതാരകൻ ജീവ, അവതാരക അശ്വതി ശ്രീകാന്ത്, നടി കൂടിയായ ശിൽപ ബാല, സംവിധായകൻ സലിം അഹമ്മദ്, ദിയ സന, ഡി ഫോർ ഡാൻസ് ടീം, സംവിധായകൻ ജിസ് ജോയ്, സംഗീത സംവിധായകൻ ടോണി, നടന്മാരായ ഹേമന്ദ് മേനോൾ, അനു മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments