കഴിഞ്ഞ ദിവസം ആയിരുന്നു അവതാരകനും നടനുമായ ആദിൽ ഇബ്രാഹിം വിവാഹിതൻ ആകുന്നത്. വർഷങ്ങളായി സുഹൃത്തായി കൂടെയുണ്ടായിരുന്ന നമിതയാണ് ആദിലിന്റെ ജീവിത സഖിയായി എത്തുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന വിവാഹ റിസപ്ഷൻ ചടങ്ങിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാതിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി ടിവി- ചലച്ചിത്ര താരങ്ങളാണ് പങ്കെടുത്തത്.
നല്ല കളർ ഫുള്ളായ വേദിയിലേക്ക് പാട്ടും നൃത്തവുമായാണ് ആദിൽ കടന്നുവന്നത്. പിന്നാലെ എത്തിയ വധു നമിതയെ വളരെ കെയറിങ് ആയി താരം കൈകൊടുത്ത് സ്റ്റേജിലേക്ക് കയറ്റുന്ന രംഗങ്ങളും ഇതിനോടകം ചർച്ച ആയി കഴിഞ്ഞു. എന്നാൽ ഇരുവരുടെയും വിവാഹം സംബന്ധിച്ച് മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയ വഴി ചർച്ചയാകുന്നുണ്ട്. ഇരുവരുടെയും ജാതി. ഇന്റർകാസ്റ് മാര്യേജ് ആണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ സംശയം. റിസപ്ഷൻ വേദിയിൽ വെച്ച് മിന്നുകെട്ട് ചടങ്ങു നടന്നതും വേദിയിൽ എത്തിയ പെൺകുട്ടി തട്ടം ഇടാഞ്ഞതുമാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇത് ക്രിസ്ത്യൻ വിവാഹം ആണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുമ്പോൾ ഇവൻ എന്ത് മുസ്‌ലിം ആണ് എന്നാണ് മറ്റുചിലരുടെ സംശയം. നിനക്ക് ചാകേണ്ടേടി പെണ്ണേ,നരകത്തിലെ വിറക് കൊള്ളികൾ എന്നും ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നുണ്ട്. തട്ടം ഇട്ട ഒരെണ്ണം പോലും ഇല്ലല്ലോ ഈ കല്യാണത്തിന് എന്നും ചിലർ പറയുമ്പോൾ മറ്റു ചിലർ ആകട്ടെ, നല്ല പോസിറ്റിവ് കമന്റുകളും പങ്ക് വയ്ക്കുന്നുണ്ട്. തട്ടം വാടകക്ക് കൊടുത്തു. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് അവരുടെ ചോയിസ് ആണെന്നും, അവർക്ക് വ്യക്തി സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടെന്നും ചിലർ പറയുന്നു.
Post Your Comments