CinemaGeneralLatest NewsMollywoodNEWS

അങ്ങനെ പോയിരുന്നേൽ കുറച്ച് ദിവസം കഴിഞ്ഞു അവർ എന്നെ പറഞ്ഞു വിടും: അൻപത് കോടി ക്ലബിൽ കയറിയ സിനിമയുടെ സംവിധായകൻ പറയുന്നു

ആ സമയത്ത് എനിക്ക് കെ.എസ്ഇബിയിൽ കരാറടിസ്ഥാനത്തിൽ ജോലി കിട്ടി

പുതുമുഖങ്ങളെ അണിനിരത്തി  ഈ വർഷം തിയേറ്ററുകളിൽ വലിയ വിപ്ലവം സൃഷ്ടിച്ച ചിത്രമായിരുന്നു ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് എഡി സിനിമയിലേക്ക് വന്ന തന്‍റെ അനുഭവങ്ങളെക്കുറിച്ച് വനിതയുടെ ക്രിസ്മസ് ലക്കത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്

മലയാള സിനിമയിലെ ഭൂരിഭാഗം സിനിമാക്കാരെയും പോലെ ഞാനും പഠിച്ചത് ബി.ടെക് ആണ്. പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ‘സിനിമ പാരഡൈസോ ക്ലബ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകുന്നത്. സിനിമാ പ്രേമികളുടെ ഒരു സംഘം അതാണ് സിപിസി. അവിടെ നിന്ന് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. സംവിധായകരായ മിഥുൻ മാനുവൽ തോമസ് , ജുഡ് ആന്തണി അങ്ങനെ കുറച്ചുപേർ. തണ്ണീർ മത്തന്റെ സഹ തിരക്കഥാകൃത്ത് ഡിയോസ് പലോസിനെ പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലെ ട്രോൾ പേജ് വഴിയാണ്. ആ സമയത്ത് എനിക്ക് കെ.എസ്ഇബിയിൽ കരാറടിസ്ഥാനത്തിൽ ജോലി കിട്ടി. സ്വന്തമായി സിനിമ ചെയ്യും മുൻപേ ആരെയും അസിസ്റ്റ് ചെയ്തില്ല . ആരോടും അവസരവും ചോദിച്ചില്ല. അതിനൊരു കാരണമുണ്ട് . ഓടിവന്നു കൃത്യനിഷ്ഠയോടെ പണിയെടുക്കാൻ എനിക്ക് പറ്റുമെന്ന് തോന്നിയിട്ടില്ല. സിനിമയിൽ അസിസ്റ്റന്റിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം. നല്ല കഷ്ടപ്പാടാണ് . അസിസ്റ്റ് ചെയ്യാൻ പോയാലും കുറച്ച് ദിവസം കഴിയുമ്പോൾ അവർ മടുത്തിട്ട് എന്നെ പറഞ്ഞുവിടും’.

shortlink

Related Articles

Post Your Comments


Back to top button