രാജ്യത്ത് പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഇന്ത്യയ്ക്ക് വേണ്ടാത്തവയെന്ന് നടി സ്വര ഭാസ്കര്‍. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ കൈയ്യിലുണ്ട്. അദ്നാന് സാമിക്ക് പൗരത്വം അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും അത് സാധ്യമാണെന്നും അവര്‍ തുറന്നടിച്ചു. മുംബൈയിലെ തെരുവുകളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലും അവര്‍ പങ്കെടുത്തു.
സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ മാത്രമാണ് സര്‍ക്കാരിന്റെ നടപടി ഉപകരിക്കുക. പ്രതിഷേധം വിഭജനത്തിനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും സ്വരഭാസ്കര്‍ പറഞ്ഞു.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ജനാധിപത്യരീതിയിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നത്.പ്രതിപക്ഷ സ്വരങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments