രാജേഷ് പിള്ള എന്ന പ്രഗൽഭ സംവിധായകന്റെ മരണം സിനിമയ്ക്ക് പുറമേ വ്യക്തിപരമായും ചിലർക്ക് വലിയ നഷ്ടങ്ങളിൽ ഒന്നാണ് .രാജേഷ് പിള്ളയുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രമുഖ തിരക്കഥാകൃത്തുമായ സഞ്ജയ് അദ്ദേഹവുമായുള്ള അവസാനകാല നിമിഷങ്ങളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കു വയ്ക്കുകയാണ്.
‘ ‘മിലി’ കഴിഞ്ഞ ശേഷം ‘വേട്ട’ തുടങ്ങുമ്പോൾ രാജേഷിന് അസുഖം കലശലായിരുന്നു. ഞങ്ങളുടെ ഏത് സിനിമയും ഞങ്ങളൊന്നിച്ചായിരുന്നു ആദ്യത്തെ ഷോ കാണുക. ‘വേട്ട’ റീലിസാകുമ്പോൾ കൊച്ചിയിൽ വച്ച് ഒന്നിച്ചു കാണാമെന്ന് പ്ലാൻ ചെയ്തിരുന്നു. അപ്പോഴേക്കും അസുഖം കൂടി തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ രാജേഷ് ഐസിയുവിലായി. ആ സമയത്ത് കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് വരാൻ രാജേഷ് വാശി പിടിച്ചത് ഇവിടെ വന്ന ശേഷം ഞങ്ങളൊന്നിച്ചു സിനിമ കാണാൻ പോകാമെന്ന വിചാരത്തിലായിരുന്നു. പക്ഷേ ആംബുലൻസിൽ കൊച്ചിയിലേക്ക് വരുന്ന വഴി തന്നെ രാജേഷ് അബോധാവസ്ഥയിലായി .നേരേ ഹോസ്പിറ്റലിൽ അഡ്മിറ്റായി. എന്റെയൊപ്പം സിനിമ കാണുകയെന്ന മോഹം കാരണമാണോ രാജേഷ് കുറച്ചു ദിവസം മുൻപേ ജീവിതത്തോട് വിട പറഞ്ഞതെന്നു പോലുമെനിക്ക് തോന്നാറുണ്ട്. ഞാനിന്നും വേട്ട കണ്ടിട്ടില്ല .ഇനി കാണാനും ഉദ്ദേശിക്കുന്നില്ല. കാരണം രാജേഷിന്റെ കൂടെയിരുന്നല്ലാതെ ആ സിനിമ എനിക്ക് കാണാനാകില്ല’.
Post Your Comments