GeneralLatest NewsMollywood

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ സാജു കൊടിയനും കൂട്ടുകാരും വഴിതെറ്റി!!

കുറേ പോന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു, മൂന്നാര്‍ രണ്ട് കിലോമീറ്റര്‍ എന്ന്. പിന്നെ മൂന്നാര്‍ ടൗണില്‍ കയറി ചായയൊക്കെ കുടിച്ചു

ടെലിവിഷന്‍ രംഗത്ത് കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാജു കൊടിയന്‍. പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമ്പോള്‍ ഗൂഗില്‍ മാപ്പിനെ ആശ്രയിക്കുന്നത് ഇന്ന് ഒരു രീതിയാണ്. എന്നാല്‍,​ ചില സമയങ്ങളില്‍ തെറ്റായ വഴികളായിരിക്കും ഗൂഗിള്‍ മാപ്പ് കാണിച്ച്‌ തരുന്നത്. അത്തരത്തില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ സാജു കൊടിയന്‍.

‘ഒരു ദിവസം നെടുങ്കണ്ടത്തെ ഒരു പ്രോഗ്രാമിന് ഞാനും മാര്‍ട്ടിനും ജയരാജുമെല്ലാം പോയി. അത് കഴിഞ്ഞ് തിരിച്ച്‌ വരുമ്ബോള്‍ വണ്ടിയോടിക്കുന്ന പയ്യന്‍ പറഞ്ഞു വഴിയെനിക്കത്ര പിടിയില്ല, രാത്രിയായോണ്ട് ആരൊടെങ്കിലും ചോദിക്കാന്നുവെച്ചാല്‍ അതും പറ്റില്ലെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഗൂഗിള്‍ അമ്മായി ഓണ്‍ ചെയ്യൂ,​അത് വഴി പറഞ്ഞു തരുമെന്ന്. അങ്ങനെ ഗൂഗിള്‍ മാപ്പ് പറഞ്ഞ വഴിയിലൂടെ പോന്നു. കുറേ പോന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു, മൂന്നാര്‍ രണ്ട് കിലോമീറ്റര്‍ എന്ന്. പിന്നെ മൂന്നാര്‍ ടൗണില്‍ കയറി ചായയൊക്കെ കുടിച്ചു. ഗൂഗിള്‍ അമ്മായി കാരണം അങ്ങനെയൊരു ഗുണം കിട്ടി,​ മൂന്നാര്‍ കാണാന്‍ പറ്റി’-സാജു കൊടിയന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button