GeneralLatest NewsNEWS

ഖുർആനും ഗീതയുമല്ല ആ കൈകളിൽ ഉയർന്നത് ഇന്ത്യൻ ഭരണഘടന ; ജുമാ മസ്ജിദിൽ കണ്ടത് പുതിയ ഇന്ത്യയെന്ന് റസൂൽ പൂക്കുട്ടി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജുമാ മസ്ജിദിൽ എത്തിയത്

ഡൽഹിയിലെ ജുമാ മസ്ജിദിൽ രാജ്യം കഴിഞ്ഞ ദിവസം കണ്ടത് മാറുന്ന ഇന്ത്യയുടെ മുഖമാണെന്ന് റസൂൽ പൂക്കുട്ടി. ചന്ദ്രശേഖർ ആസാദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിയിൽ നിന്നും ഒരു ദളിത് ഹിന്ദു നേതാവ് ഉയർന്നു വരുന്നു. ആ കൈകളിൽ ഖുർആനോ ഗീതയോ ആയിരുന്നില്ല, ഇന്ത്യൻ ഭരണഘടനയായിരുന്നു. ഇത് പ്രതീക്ഷ പകരുന്നതാണ്. മാറുന്ന ഇന്ത്യയുടെ മുഖമാണ്. രാജ്യത്തിനും ഈ വൈവിധ്യത്തിനും പ്രണാമം എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജുമാ മസ്ജിദിൽ എത്തിയത്. ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധത്തിന് ആസാദ് നേതൃത്വവും നൽകി. പൊലീസ് ചുറ്റും നില ഉറപ്പിച്ചതോടെ മസ്ജിദിനുള്ളിൽ അഭയം തേടിയ ആസാദിന് പ്രതിഷേധക്കാർ സുരക്ഷ ഒരുക്കിയെങ്കിലും പുലർച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button