അവതാരകയായി മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മികച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. തനിക്ക് ദേഷ്യവും വാശിയും ഒക്കെ കിട്ടിയത് അമ്മുമ്മയിൽ നിന്നാണെന്നു രഞ്ജിനി പറയുന്നു.
അമ്മുമ്മ വീട്ടിൽ അധികം വരാറില്ലന്നും അതിന് കാരണം അറിഞ്ഞോ അറിയാതയോ താനാണെന്നും രഞ്ജിനി പങ്കുവച്ച വീഡിയോയില്‍ പറയുന്നു. അമ്മുമ്മ എന്താണ് വീട്ടിൽ വരാത്തത് എന്ന് രഞ്ജിനി ചോദിക്കുമ്പോൾ ഡോക്ടർ പട്ടിയുള്ളിടവുമായി സംസർഗം കുറയ്ക്കണം അലർജിയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടന്നാണ് അമ്മുമ്മയുടെ രസകരമായ മറുപടി. കൂടാതെ കൊച്ചുമകളുടെ വിവാഹം കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു അതിന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.എന്നാൽ ഇപ്പോൾ അവളുടെ ആഗ്രഹത്തിന് വിട്ടിരിക്കുകയാണെന്നും അമ്മൂമ്മയും കൂട്ടിച്ചേര്‍ത്തു.
Post Your Comments