മലയാളത്തിലെ ഏറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സ് തിയറ്ററില്‍ എത്തിയിരിക്കുകയാണ്.പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഡ്രൈവിംഗ് ലൈസന്‍സിന്റെ ആദ്യദിന ഷോകള്‍ കഴിഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, ഒന്നില്‍ കൂടുതല്‍ തവണ തനിക്ക് ഓഫര്‍ ചെയ്യപ്പെട്ട ഈ സിനിമ വേണ്ട എന്ന് വച്ചത് എന്തു കൊണ്ട് എന്നതിനെ കുറിച്ചാണ്.
ഒരു സൂപ്പര്‍സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന സിനിമയാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്.’ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കുരുവിള. സുരാജ് വെഞ്ഞാറമൂടാണ് കുരുവിളയായി വേഷമിട്ടിരിക്കുന്നത്. ഇരുവര്‍ക്കിടയിലും സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ മുഖ്യപ്രതിപാദ വിഷയം.
മമ്മൂട്ടിയും ലാലുമാണ് ഡ്രൈവിംഗ് ലൈസന്‍സി’ലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. മമ്മൂട്ടിയോട് താന്‍ സിനിമയുടെ കഥ പറഞ്ഞെന്നും ആദ്യം മമ്മൂട്ടി സമ്മതം മൂളിയെന്നും ലാല്‍ ജൂനിയര്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. മമ്മൂട്ടി ഒഴിഞ്ഞതോടെയാണ് സിനിമ പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും എത്തുന്നത്.
മമ്മൂട്ടി എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു എന്ന സംശയം പൃഥ്വിരാജിനുമുണ്ടായിരുന്നു. ഒരിക്കല്‍ കൂടി മമ്മൂക്കയെ പോയി കാണാമെന്നും കഥാപാത്രങ്ങള്‍ പരസ്പരം മാറണമെങ്കില്‍ അതിനും താന്‍ തയ്യാറാണെന്നും ജീന്‍ പോളിനോട് പറഞ്ഞിരുന്നതായി പൃഥ്വിരാജും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങനെയൊരു മാറ്റത്തിനും മമ്മൂട്ടി തയ്യാറായിരുന്നില്ല. അതിനു ശേഷം, പൃഥ്വിരാജിനെയും സുരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയായിരുന്നു.
ഒരു വിവാദം മുന്നില്‍ കണ്ടാവും സിനിമയില്‍ നിന്നും മമ്മൂട്ടി മാറാന്‍ കാരണം എന്നാണ് ആരാധകരില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്. കഥാപാത്രത്തില്‍ ആവര്‍ത്തനം വേണ്ട എന്നുള്ളതു കൊണ്ട് കൂടിയാകും അദ്ദേഹം ‘ഡ്രൈവിംഗ് ലൈസന്‍സ്’ വേണ്ടന്നു വച്ചതെന്നും മറ്റൊരു പക്ഷവും പറയുന്നുണ്ട്.എന്തായാലും, ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും പരോക്ഷമായി വലിയ സാന്നിധ്യങ്ങളായി നിറയുന്നുണ്ട്.ചിത്രം നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments