സ്വന്തം കുടുംബത്തിൽ നിന്ന് ഒരു സിനിമ വരുന്നതിന്റെ ത്രില്ലിലാണ് നടി മഞ്ജു വാര്യർ . മഞ്ജുവിന്റെ ജ്യേഷ്ഠ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് മഞ്ജു വാര്യരാണ്. ബിജു മേനോനാണ് അതിൽ മഞ്ജുവിനൊപ്പം ലീഡ് റോൾ ചെയ്യുന്നത് . നേരറിയാന്‍ സിബിഐ, സ്പീഡ് ട്രാക്ക്, ഹലോ, വെറുതെ ഒരു ഭാര്യ തുടങ്ങിയ നിരവധി സിനിമകളില്‍ മധു വാര്യര്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ചേട്ടന്റെ പുതിയ ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യർ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്
‘വളരെ നാളായി ഞാൻ സ്നേഹത്തോടെ കാത്തിരിക്കുന്ന പ്രോജക്ടാണത് .ചേട്ടന്റെയും ഒരുപാട് വർഷങ്ങളായുള്ള സ്വപ്നം. വളരെ നാളായി അതിനു വേണ്ടി ചേട്ടൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളും തയ്യാറെടുപ്പും നേരിട്ട് കണ്ടതാണ് ഞാൻ .പല ആഗ്രഹങ്ങളും ഈ സിനിമയ്ക്ക് വേണ്ടി ചേട്ടൻ വേണ്ടെന്നു വച്ചിട്ടുമുണ്ട്. ചേട്ടന്റെ സിനിമയാകുമ്പോൾ അതെനിക്ക് സ്പെഷലാണല്ലോ. അപ്പോൾ ഞാൻ തന്നെ നായികയാകുന്നത് ബോണസല്ലേ. വരുന്ന ഫെബ്രുവരി – മാർച്ചിലാണ് ഷൂട്ടിങ് തുടങ്ങുന്നത്. ബിജുവേട്ടനാണ് അതിലെന്റെ നായകൻ. ആ സിനിമ തിയേറ്ററിലെത്തുന്നത് എന്റെ വലിയ സ്വപ്നമാണ്’.
Post Your Comments