രണ്ടാം വരവിൽ മലയാള സിനിമയിൽ തിളങ്ങിയ മഞ്ജു വാര്യർ അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും തന്റെ വരവറിയിച്ചിരിക്കുകയാണ് .മലയാളം ചെയ്യുന്ന സമയത്ത് തന്നെ തമിഴിൽ നിന്നും തനിക്ക് ഓഫർ വന്നിരുന്നുവെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് വൈകിപ്പിച്ചതാണെന്നും മഞ്ജു വാര്യർ പറയുന്നു . അസുരനിലേക്ക് തന്നെ ക്ഷണിച്ചത് ധനുഷാണെന്നും അവിടെ അഭിനയിക്കാൻ പോയപ്പോൾ കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ വന്നിരുന്നുവെന്നും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മഞ്ജു വാര്യർ പറയുന്നു
‘അസുരനിലേക്ക് ധനുഷാണ് വിളിച്ചത്. ധനുഷ് ഇതിനുമുമ്പും പല പടങ്ങളെക്കുറിച്ചും എന്നോട് സംസാരിച്ചിരുന്നു. അന്ന് പല കാരണങ്ങളും കൊണ്ട് ചെയ്യാതെ പോയതാണ്. ഇപ്പോൾ എല്ലാം ഒത്തുവന്നപ്പോൾ അഭിനയിച്ചു. അഭിനയിച്ച് തുടങ്ങിപ്പോൾ തോന്നി ഇനി നല്ല തമിഴ് സിനിമകളും ചെയ്യണമെന്ന്. എനിക്കങ്ങനെ തമിഴിൽ വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. സംസാരിക്കുന്ന ഭാഷ വേറേയാണെന്ന് മാത്രം. തമിഴ് സംസാരിക്കുന്ന സ്ഥലത്ത് ചെന്നാൽ എപ്പോഴും കുട്ടിക്കാലത്തിന്റെ ഓർമകളാണ്. ആ നൊസ്റ്റാൾജിയ ഇവിടെയുമുണ്ടായിരുന്നു. .കോവിൽപെട്ടി എന്ന സ്ഥലത്തായിരുന്നു അസുരന്റെ ഷൂട്ട്. പണ്ട് നാഗർകോവിൽ എങ്ങനെയായിരുന്നോ അതേ പോലെയൊരു സ്ഥലം. അവിടുന്ന് കുറെ ഉള്ളിലായിരുന്നു ലൊക്കേഷൻ. ഇവിടെ ഒരോ നിമിഷവും നൊസ്റ്റാൾജിയ ആയിരുന്നു എന്നു പറയാം’.
Post Your Comments