ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് പ്രിയ രാമന്. സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ പ്രിയ വിവാഹത്തോടെ അഭിനയ ജീവിതത്തിനു വിടപറഞ്ഞു. ഇപ്പോള്‍ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. നടന് രഞ്ജിത് ആയിരുന്നു പ്രിയയുടെ ഭര്‍ത്താവ്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനെക്കുറിച്ച് താരം പങ്കുവയ്ക്കുന്നു.
‘പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രഞ്ജിത്തുവുമായുള്ള വിവാഹശേഷമാണ് ഞാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനം നേടിയത്. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. രണ്ടുപേരും എനിക്കൊപ്പമാണ്. ഞാന്‍ സന്തോഷവതിയാണ്.’ അപ്രധാനമായ വേഷങ്ങള്‍ ചെയാന്‍ താത്പര്യമില്ലെന്നും താരം പറയുന്നു.
Post Your Comments