മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടൻ ജയസൂര്യ. താരം നായകനായ പുതിയ ചിത്രം തൃശൂര്‍പൂരം കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. പുള്ള് ഗിരി എന്ന ഗുണ്ടാ നേതാവായാണ് ചിത്രത്തിൽ ജയസൂര്യ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകൻ അദ്വൈത് എന്ന ആദിയാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ തൻ്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ താനില്ലെന്ന് മകൻ പറഞ്ഞിരുന്നെന്നും എന്നാൽ ഈ ചിത്രത്തിൻ്റെ കഥ കേട്ട് ഏറെ ഇഷ്ടമായതിനാലാണ് പുള്ള് ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ തയ്യാറായതെന്നും ജയസൂര്യ പറയുന്നു. റെഡ് എഫ്എമ്മിൻ്റെ മെൽറ്റിങ് പോയിൻ്റ് എന്ന പരിപാടിയിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയോട് ഏറെ താത്പര്യമുള്ള വ്യക്തിയാണ് അദ്വൈത് എന്ന് മുൻപ് തന്നെ പ്രേക്ഷകര്‍ക്ക് മനസിലായിട്ടുള്ളതാണ്. ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻ്ററികളുമെക്കെ സംവിധാനം ചെയ്ത് സ്വയം എഡിറ്റ് ചെയ്ത് പുറത്തിറക്കിയിട്ടുള്ള താരപുത്രനാണ് അദ്വൈത്. തൻ്റെ മകനെ പറ്റി ഇപ്പോൾ മനസ് തുറക്കുകയാണ് ജയസൂര്യ. മകന് സിനിമകളും എഡിറ്റിങ്ങും ഒക്കെ താത്പര്യമുള്ള മേഖലയാണെന്നും പിന്നീടൊരിക്കൽ സിനിമ ചെയ്യുമോ എന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു.
പലപ്പോളും താൻ ആദിയോട് ഇക്കാര്യം ചോദിക്കാറുണ്ടെന്നും പറയാം അച്ഛാ എന്നാണ് ആദിയുടെ മറുപടിയെന്നും ജയസൂര്യ പറയുന്നു. സംവിധായകനാകാനാണോ നടനാകാനാണോ ഇഷ്ടമെന്ന് ആദിയോട് താൻ ചോദിച്ചിട്ടുണ്ടെന്നും നന്നായി എഡിറ്റ് ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമെന്നും ജയസൂര്യ പറയുന്നു. ഡയറക്ഷൻ സെൻസും എഡിറ്റിങ് സെൻസും ആദിക്കുണ്ടെന്നും പക്ഷേ ഇതൊന്നുമല്ല ആദിയുടെ ആഗ്രഹമെന്നും ഗെയിം മേക്കര്‍ ആകണമെന്നാണ് ആദിയുടെ ആഗ്രഹമെന്നും താരം പറഞ്ഞു. മകൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഒരു ദിവസം നിൽക്കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടെന്നും ഒരു സംഭവം ഒത്തുവന്നിട്ടുണ്ടെങ്കിൽ എന്നെങ്കിലുമൊക്കെ അവൻ ചെയ്യുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
Post Your Comments