സീരിയലുകളിലൂടെയും നൃത്തത്തിലൂടെയും പ്രശസ്തയായ നടിയാണ് സോനു. സീരിയലുകളിൽ പൊതുവെ വില്ലത്തി റോളുകളിൽ ആണ് താരം പ്രത്യക്ഷപ്പെടാറ്. എങ്കിലും സെന്റിമെന്റൽ റോളുകളിലൂടെയും താരം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന കഥാപാത്രമാണ് ചുരുങ്ങിയ കാലം കൊണ്ട് സോനുവിനെ പ്രേക്ഷകർക്കിടയിൽ വില്ലത്തി പരിവേഷം സൃഷ്ടിച്ചെടുത്തത്.
2017 ഗുരുവായൂരിൽ വച്ചാണ് സോനു വിവാഹിത ആകുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം . ബെംഗലുരൂവിൽ ഐടി എൻജിജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭർത്താവ്. വിവാഹത്തിന് ശേഷം മലയാളം ടെലിവിഷൻ സ്ക്രീനിൽ നിന്നും അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. സോനു സഹോദരിയുടെ മകനും ചേർന്നുള്ള ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തത്. നിരവധിയാളുകളാണ് ഈ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. താരത്തിന്റെ കുട്ടിയാണോ ഇതെന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകിയും സോനു സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
Post Your Comments