കഥാപാത്രത്തോടുള്ള അർപ്പണബോധത്തിന്റെ കാര്യത്തിൽ നൂറ് ശതമാനം ആത്മാർത്ഥത പുലർത്തുന്ന നടനാണ് ഫഹദ് ഫാസിൽ. കഥാപാത്രമായി മാറാൻ തന്നെക്കൊണ്ട് കഴിയുന്നത്ര അദ്ദേഹം പരിശ്രമിക്കാറുണ്ട്. അത്തരത്തിൽ തന്റെ പുതിയ ചിത്രമായ ‘മാലിക്കി’ന് വേണ്ടിയുള്ള ഫഹദിന്റെ രൂപമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ എന്ന പ്രത്യേകത കൂടി മാലിക്കിന് ഉണ്ട്. 30 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സിനിമയിലെ കഥാപാത്രത്തിനായി 15 കിലോയോളം ഫഹദ് കുറച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. പൊളിറ്റിക്കൽ ത്രില്ലറാണ് മാലിക്കെന്നാണ് സൂചന. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായികയായെത്തുന്നത്.
Post Your Comments