നീനയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടിയാണ് ദീപ്തി സതി. ഇപ്പോള്‍ പൃഥിരാജ് നായകനായി എത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ താരത്തിന്റെ ഭാര്യാ വേഷത്തില്‍ ദീപ്തി എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ ഒരു അഭിമുഖത്തില്‍ ബിക്കിനി ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങളെക്കുറിച്ച് താരം പങ്കുവച്ചു.
”ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ ഒരു 10 സെക്കന്റുകള്‍ മാത്രമാണ് ഞാന്‍ ആ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം ഇത് ആവശ്യപ്പെടുന്നു എന്നുള്ളതു കൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യുക. ” ദീപ്തി പങ്കുവച്ചു
Post Your Comments