ബിഗ്ബോസ് മലയാളം സീസൺ ടുവിനായി കാത്തിരിക്കുകയാണ് ആരാധകർ. അത്രത്തോളം ആവേശത്തോടെയാണ് ബിഗ്‌ബോസ് ആരാധകർ രണ്ടാം സീസണിനെ സ്വീകരിച്ചിരിക്കുന്നത്.
പ്രത്യേകിച്ചും മലയാളി സിനിമ പ്രേമികളുടെ സ്വന്തം ലാലേട്ടൻ അവതാരകൻ ആയി എത്തുന്നു എന്നത് കൂടിയാകുമ്പോൾ ആവേശം ഇരട്ടിയാണ്. ബിഗ് ബോസ് രണ്ടാം സീസൺൻ്റെ മുന്നോടിയായി ലാലേട്ടൻ ലൈവിൽ വന്നതും, പ്രമോ വീഡിയോകളും പുറത്ത് വിട്ടതോടെ പ്രേക്ഷകർ വല്ലാത്ത ത്രില്ലിലായിരിക്കുന്നതിന്റയെ ഇടയ്ക്ക് ചാനലിൻ്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടിരിക്കുന്ന പുതിയ ടീസര്‍ ആരാധകര്‍ക്കിടയിൽ പുതിയൊരു ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
അവതരണ മേഖലയിൽ നിന്നും ബിഗ് ബോസ് മലയാളം സീസൺ 2 ൽ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം ആരാണെന്നാണ് ചാനൽ ഇപ്പോൾ ആരാധകരോട് ചോദിച്ചിരിക്കുന്നത്. പരിപാടിയുടെ അവതാരകനായി മോഹൻലാലെത്തുമ്പോൾ വീട്ടിനുള്ളിലെ മത്സരത്തിന് ഏത് അവതാരകയോ അവതാരകനോ വേണം എന്നാണ് ചാനൽ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവതരണ മേഖലയിൽ നിന്ന് രഞ്ജിനി ഹരിദാസ്, പേളി മാണി എന്നിവരായിരുന്നു മത്സരിച്ചിരുന്നത്.
രഞ്ജിനിയും പേളിമാണിയും പരിപാടിയുടെ മുക്കാൽ ഭാഗത്തോളം ബിഗ്ബോസ് വീട്ടിലുണ്ടായിരുന്നു. പേളി മാണിയാണ് അവസാന ദിനം വരെ ബിഗ്ബോസ് വീട്ടിൽ പിടിച്ചു നിന്ന താരം. ബിഗ് ബോസിൻ്റെ രണ്ടാം സീസണ്‍ ഉടൻ തന്നെ സംപ്രേക്ഷണം ആരംഭിക്കാനൊരുങ്ങുകയാണ്. ബിഗ് ബോസ് സീസൺ 2 ജനുവരി അഞ്ചിന് ആരംഭിക്കുമെന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ. മുൻ സീസണിനെക്കാളും വളരെ പ്രൗഢിയോടെയാകും ഈ സീസൺ എത്തുക എന്നാണ് വിവരം.
Leave a Comment