CinemaLatest NewsMollywoodNEWS

കെട്ട്യോളാണ് എന്റെ മാലാഖ ,ചിത്രത്തിലെ ആദ്യ നായകന്‍ ആരായിരുന്നു: വെളിപ്പെടുത്തലുമായി അജി പീറ്റര്‍

 

|കെട്ട്യോളാണ് എന്റെ മാലാഖയിലെ ആദ്യമായി എത്തിപ്പെട്ടത്തിന്റെ കാര്യങ്ങളാണ് അജി പീറ്റര്‍ പറയുന്നത്.എനിക്കു വലിയ വിദ്യാഭ്യാസമൊന്നുമില്ല, എന്നാല്‍ ജീവിതത്തില്‍ അറിയപ്പെടുന്ന ആരെങ്കിലും ആകണം എന്ന ആഗ്രഹം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. പണമുള്ളവരെ സമൂഹത്തില്‍ എല്ലാവരും അംഗീകരിക്കും എന്ന ‘തിരിച്ചറിവ്’ ഉണ്ടായിരുന്നതിനാല്‍ ഫോക്കസ് ആദ്യം അതിലായിരുന്നു. എന്നാല്‍ കാശുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം കേസിലും പ്രശ്‌നങ്ങളിലുമാണ് അവസാനിച്ചത്. നാടുവിട്ടു കൊച്ചിയില്‍ താമസിക്കാനെത്തുന്നത് അങ്ങിനെയാണെന്നും അജി പറയുന്നു

എന്നാല്‍, ആ മാറ്റം നന്നായി. ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ഒരു വഴിയുമില്ലാതിരുന്ന എന്നെത്തേടി സിനിമയെത്തി. സിനിമ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഞാന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഒടുവില്‍, ഒരു തിരക്കഥയുമെഴുതി, ‘കെട്ട്യോളാണ് എന്റെ മാലാഖ’. എന്നാല്‍, കാണികള്‍ ചിത്രം ഏറ്റെടുക്കുമെന്നോ ഇത്ര വലിയ കയ്യടി കിട്ടുമെന്നോ ഒന്നും സത്യത്തില്‍ കരുതിയിട്ടേ ഇല്ല…” വെട്ടിത്തുറന്നുള്ള ഈ ഏറ്റുപറച്ചിലാണ് അജി പീറ്റര്‍ തങ്കത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ ജീവിതത്തിന്റെ തിരക്കഥ തങ്കം കൊട്ടകയോടു പങ്കുവച്ചപ്പോള്‍.

‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ സംവിധായകന്‍ നിസാം ബഷീറാണ് ‘ഉണ്ട’ സംവിധാനം ചെയ്ത റഹ്മാന്‍ ഖാലിദാണ് ക്യാമറമാന്‍. താന്‍ ആദ്യമായി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനോടാണ് കഥ പറഞ്ഞത് അദ്ദേഹം കുറച്ചു തിരുത്തലുകള്‍ നിര്‍ദേശിച്ചു. അങ്ങനെ പതിയെപ്പതിയെ പൂര്‍ണമായ കഥ രൂപപ്പെട്ടു.ആദ്യമായി ചിത്രത്തിന്റെ കഥ പറിഞ്ഞത് ഫഹദിനോടാണെന്നും എന്നാല്‍ പിന്നീട് ചിലകാരണങ്ങളാല്‍ അത് ആസിഫിലേക്ക് എത്തുകയായിരുന്നുവെന്നും അജി പീറ്റര്‍ പറഞ്ഞു. വലിയ ഒരു സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button