CinemaGeneralLatest NewsMollywoodNEWS

ഞങ്ങൾക്കൊക്കെ കാണാൻ കഴിയുന്ന സിനിമ എപ്പോഴാണ് ചെയ്യുക എന്നാണ് നാട്ടുകാരുടെ ചോദ്യം

എല്ലാ സിനിമയും ചെയ്യുമ്പോൾ പ്രേക്ഷകരിലേക്ക് എത്തണമെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്

അവാർഡ് ചിത്രമെന്ന കാറ്റഗറിയിൽ താൻ വിശ്വസിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് നടി അനുമോൾ. അവാർഡ് ചിത്രമാണോ തനിക്ക് പ്രിയമെന്ന് പലരും ചോദിക്കാറുണ്ടെന്നും തങ്ങൾക്ക് കാണാൻ കഴിയുന്ന ഒരു സിനിമ എന്നാണ് ചെയ്യുന്നതെന്ന് നാട്ടുകാരുടെ ചോദ്യം പതിവാണെന്നും ‘കേരള കൗമുദി’ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍  അനുമോൾ പറയുന്നു.

‘പലരും ചോദിക്കുന്ന കാര്യമാണ്. അവാർഡ് ചിത്രങ്ങളാണോ അനുവിന് പ്രിയമെന്ന്. ഒരു പ്രത്യേക ജോണർ സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ .നാട്ടിലൊക്കെ ചോദിക്കാറുണ്ട് ഞങ്ങൾക്കൊക്കെ കാണാൻ കഴിയുന്ന സിനിമ എപ്പോഴാണ് ചെയ്യുക എന്ന്. എല്ലാവരും കാണേണ്ട സിനിമകൾ തന്നെയാണ് ഞാൻ ചെയ്യുന്നത് .കഥ കേട്ട് എനിക്ക് ഇഷ്ടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് അഭിനയിക്കുന്നത് . അതുപോലെ എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സംസാരിക്കുന്ന സിനിമയുടെ ഭാഗമാകാനാണ് ഞാനെപ്പോഴും നോക്കാറ്. എല്ലാ സിനിമയും ചെയ്യുമ്പോൾ പ്രേക്ഷകരിലേക്ക് എത്തണമെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്. അതൊന്നും അവാർഡ് പടങ്ങൾ എന്ന കാറ്റഗറിയിൽ പെടുത്തരുത്. നല്ല സിനിമകൾ എന്ന പേരിൽ അറിയപ്പെടാനാണ് ഇഷ്ടം .അടുത്തിടെ അവാർഡ് കിട്ടിയ ചിത്രങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകും കൊമേഴ്സ്യൽ സിനിമകളല്ലേ ഇപ്പോൾ അവാർഡ് വാരിക്കൂട്ടുന്നത് .തൊണ്ടിമുതൽ തന്നെ ഉദാഹരണം’

shortlink

Related Articles

Post Your Comments


Back to top button