CinemaLatest NewsMollywoodNEWS

മകള്‍ അഹാനയെക്കുറിച്ച് വെളിപ്പെടുത്തലുമായി നടന്‍ കൃഷ്ണകുമാര്‍

ആരാധകരുടെ പ്രിയതാരങ്ങളാണ് കൃഷ്ണകുമാറും മകള്‍ അഹാന കൃഷ്ണനും.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. സീരിയലിലും സിനിമയിലുമൊക്കെയായി തന്റേതായ സാന്നിധ്യം അറിയിച്ച താരമാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇന്നും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അദ്ദേഹത്തിന് പിന്നാലെ മക്കളും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. നാല് പെണ്‍കുട്ടികളാണ് അദ്ദേഹത്തിന്. മക്കളുടെ പേരില്‍ അറിയപ്പെടാന്‍ ഏറെയിഷ്ടമാണെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന താരം, ഹിറ്റ്ലര്‍ മാധവന്‍കുട്ടി തുടങ്ങിയ വിശേഷണങ്ങളാണ് അദ്ദേഹത്തിന് പലരും ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.

താരകുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. മക്കളുടെ പേരെല്ലാം ചേര്‍ത്ത് അഹാദിഷ്‌ക എന്ന പേജും സോഷ്യല്‍ മീഡിയയിലുണ്ട്. കൃഷ്ണകുമാറും മക്കളും മാത്രമല്ല ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പുതിയ തുടക്കവും രസകരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് സിദ്ധു എത്താറുള്ളത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്കെത്തിയത്. പിന്നാലെയായി ഹന്‍സികയും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയായിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും അരങ്ങേറുകയാണ് വണ്‍ എന്ന ചിത്രത്തിലൂടെ. മിടുക്കികളായി നാല് പെണ്‍മക്കളെ വളര്‍ത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍.

അഹാനയായിരുന്നു പരീക്ഷണ വസ്തു മൂത്ത മകളായ അഹാനയെ വളര്‍ത്തിയാണ് തങ്ങള്‍ പല കാര്യങ്ങളും പഠിച്ചതെന്നും എല്ലാ പരീക്ഷണങ്ങളും നടത്തിയത് അവളിലായിരുന്നു.നെഗറ്റീവിനേയും എടുത്ത് അതിലെ പോസിറ്റീവ് കണ്ടെത്തിയായിരുന്നു ജീവിച്ചതെന്നും മൂത്ത മകളോട് തങ്ങള്‍ക്ക് വലിയ കടപ്പാടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അവളിലൂടെയാണ് പല കാര്യങ്ങളും പഠിച്ചത്. രണ്ടാമത്തെയാളെത്തിയപ്പോള്‍ കുറേക്കൂടി പഠിച്ചു.മക്കളുടെ മുന്നിലല്ലാതെ രഹസ്യമായി വഴക്ക് കൂടാനൊന്നും തങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ത്തന്നെ ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് അവര്‍ക്കും അറിയാം മക്കളുടെ വിവാഹംഅവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ കെട്ടട്ടെ, ആര് വരുന്നു, വരുന്നയാളുമായി താന്‍ പൊരുത്തപ്പെടും. ഓരോ പേരന്‍സിനും അവരവരുടേതായ രീതികളുണ്ട്. മക്കളുമായി സന്തോഷത്തോടെ കഴിയുക, അതാണ് തനിക്ക് പറയാനുള്ളതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button