Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

എനിക്ക് ഒരുപാട് അവസരങ്ങളില്ല : വിനീത് -പ്രണവ് ചിത്രത്തിൽ മുഖ്യവേഷത്തിൽ ദർശന

ചെന്നൈയിൽ വിവിധ ഗ്രൂപ്പുകളുടെ കൂടെ ജോലി ചെയ്യുന്നുണ്ട്

തിയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്ന് ബിഗ് സ്ക്രീന്റെ തിളക്കത്തിലേക്ക് ചേർന്നു നടക്കുകയാണ് ദർശന രാജേന്ദ്രൻ. ‘മായാനദി’ എന്ന ചിത്രം ദർശനെ പോപ്പുലറാക്കിയെങ്കിലും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രമാകും ഇനി ദർശനയ്ക്ക് വലിയ ബ്രേക്ക് സമ്മാനിക്കുക. പ്രണവ് മോഹൻലാലിനെ നായകനാക്കി കൊണ്ട് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച വീനിത് ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ ദർശന രാജേന്ദ്രനും വലിയ ഒരു അവസരം നൽകുകയാണ്. ‘ഹൃദയ’ത്തിൽ കല്യാണി പ്രിയദർശനൊപ്പം മുഖ്യവേഷത്തിലെത്തുന്ന ദിവ്യ തന്റെ സിനിമാ വിശേഷങ്ങൾ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആദ്യമായി പങ്കിടുകയാണ്.

‘സത്യം പറഞ്ഞാൽ ഒരുപാട് അവസരങ്ങളൊന്നും എന്നെ തേടി വരുന്നില്ല. മാത്രമല്ല വരുന്നവയിൽ നിന്ന് ഇഷ്ടപ്പെടുന്നവ മാത്രമേ തെരഞ്ഞെടുക്കുന്നുള്ളൂ . സിനിമ ചെയ്യാത്ത സമയത്ത് തിയേറ്റർ രംഗത്ത് തിരക്കായിരിക്കും. തിയേറ്ററിലാണ് എന്റെ തുടക്കം. സിനിമ ഇഷ്ടമാണെങ്കിലും പരിചയപ്പെട്ട് വരുന്നതേയുള്ളൂ അതുകൊണ്ട് തിയേറ്ററിലാണ് കൂടുതൽ കംഫർട്ട്. ചെന്നൈയിൽ വിവിധ ഗ്രൂപ്പുകളുടെ കൂടെ ജോലി ചെയ്യുന്നുണ്ട്.ഞാനും ചേച്ചിയും കുട്ടികൾക്കുള്ള തിയേറ്റർ വർക്ക് ഷോപ്പുകൾ ചെയ്യാറുണ്ട്. അടുത്തിടെ കൊച്ചിയിൽ നടൻ റോഷൻ സംവിധാനം ചെയ്ത ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകത്തിൽ അഭിനയിച്ചു. കൊച്ചിയിൽ തിയേറ്റർ പ്രവർത്തനങ്ങൾ വളരെ കുറവാണ്. ബാംഗ്ലൂരിലും മുംബൈയിലുമാണ് സജീവ പ്രവർത്തനങ്ങൾ നടക്കുന്നത്. രാജീവ് രവിയുടെ തുറമുഖത്തിന്റെ ഭൂരിഭാഗവും അഭിനയിച്ച് പൂർത്തിയായി. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്’.

shortlink

Post Your Comments


Back to top button