മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ച പരമ്പരയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നടക്കുന്നത്. ഒപ്പം ബാലുവിന്റെ മകൾ ലച്ചുവിന്റെ വിവാഹമാണ് അതിലെ പ്രധാന ചർച്ചാ വിഷയം. ടിക് ടോക് താരങ്ങൾ മുതൽ ബിഗ് സ്ക്രീൻ നായകൻ ഷെയ്ൻ നിഗമിന്റെ പേരുകൾ വരെ ഉയർന്ന് വന്നിരുന്നു. എന്നാൽ ഏറ്റവും ഒടുവിലായി ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
നിരവധി വേദികളിൽ അവതാരക വേഷത്തിൽ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ആണ് ലച്ചുവിന്റെ വരൻ ആയെത്തുന്നത്. ഇരുവരും തമ്മിലുള്ള വിവാഹചിത്രങ്ങൾ ആണിപ്പോൾ വൈറൽ ആകുന്നത്. അതി സുന്ദരിയായി നിൽക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി നിൽക്കുന്നത് ഏവർക്കും പ്രിയങ്കരനായ ഡീഡി ആണ്. ഇവരുടെ ഒപ്പം ബാലു, നീലു കേശു, പാറുക്കുട്ടി, മുടിയൻ തുടങ്ങിയവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. പാറുക്കുട്ടി പട്ടു പാവാട ഒക്കെയണിഞ്ഞു തലയിൽ മുല്ലപ്പൂ ഒക്കെ കൂടിയാണ് ചേച്ചിയുടെ വിവാഹത്തിന് തിളങ്ങിയിരിക്കുന്നത്. അച്ഛനും മക്കളും,നീല കളർ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ചാനൽ ഇത് വരെയും സസ്പെൻസുകൾ നിറച്ചു വച്ചാണ് പ്രമോ വീഡിയോകൾ പുറത്തു വിട്ടിരിക്കുന്നത്. ഇതിനിടയിലാണ് ലച്ചുവിന്റെ വിവാഹ ഫോട്ടോ വീണ്ടും ചർച്ച ആയത്.
നേവി ഓഫീസറിനെയാണ് ബാലു ലച്ചുവിനായി കണ്ടെത്തിയത്. സിദ്ധാര്‍ത്ഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
Post Your Comments