നർമ്മത്തിൽ ചാലിച്ചിറക്കിയ പരമ്പരയാണ് തട്ടീം മുട്ടീം. പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ വേറിട്ട അഭിനയ ശൈലിയാണ് കാഴ്ചവെക്കുന്നത്. മറ്റു പരമ്പരകളിൽ നിന്നും ഇതിന്റെ ഷൂട്ടിങ്ങിൽ തന്നെ വ്യത്യാസവും ഉണ്ട്. കാരണം ലൈവ് ഷോയാണ് നമ്മൾ പ്രേക്ഷകർ ഈ പരമ്പരയിലൂടെ കാണുന്നത്. അതായത് നാച്യുറൽ ആയിട്ടാണ് കഥാപാത്രങ്ങൾ നമ്മളുടെ മുൻപിൽ എത്തുന്നത് എന്ന് സാരം.
ഈ പരമ്പരയിൽ എത്തുന്ന താരങ്ങൾ അത്രയും അലേർട്ട് ആയിട്ടുവേണം ക്യാമറയുടെ മുൻപിലെത്താൻ . ഒരു ചെറിയ സൗണ്ട് പോലും ഷൂട്ടിനെ ബാധിക്കും. അത് മഴയാകട്ടെ, ഈവൻ ശ്വാസം എടുക്കുന്ന ശബ്ദം വരെ അത്രയും നമ്മൾ ശ്രദ്ധിക്കാറുണ്ട് എന്ന് തട്ടീം മുട്ടീം ടീം പറയുന്നു.
തട്ടീം മുട്ടീം പരമ്പരയിലെ ആകർഷണീയമായ രണ്ടു കഥാപാത്രങ്ങൾ ആണ് മോഹനവല്ലിയും, വാസവദത്തയും. മോഹനവല്ലി ആയെത്തുന്നത്, മഞ്ജു പിള്ളയും, വാസവദത്ത ആയെത്തുന്നത് ഗായിക മനീഷയും ആണ്.
ഇരുവരും ഒന്നുക്കൊന്ന് മികച്ച അഭിനയമാണ് പരമ്പരയിലൂടെ കാഴ്ച വക്കുന്നത്. ഇപ്പോൾ വാസവദത്തയെ ഒരുക്കുന്ന മോഹനവല്ലിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
പരമ്പരയിൽ ഇരുവരും ശത്രുക്കൾ ആയിട്ടാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇരുവരെയും സ്നേഹത്തോടെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. അതവർ കമന്റുകളിലൂടെ പങ്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments