CinemaGeneralLatest NewsMollywoodNEWS

മഞ്ജു വാര്യറെ കണ്ടുനിന്ന മകന്‍ അമ്മയെ മറന്നു; ഒടുവിൽ അമ്മയ്ക്ക് തുണയായത് പോലീസ്

പെന്‍ഷന്‍ വിവരം അന്വേഷിക്കാനാണ് യുവാവ് അമ്മയോടൊപ്പെ ട്രഷറിയിലെത്തിയത്.

പെൻഷൻ കാര്യം തിരക്കാൻ അമ്മയെ ട്രഷറിയിൽ വിട്ട് മഞ്ജു വാര്യറുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ പോയ മകൻ അമ്മയെ മറന്നു. പെന്‍ഷന്‍ വിവരം അന്വേഷിക്കാനാണ് യുവാവ് അമ്മയോടൊപ്പെ ട്രഷറിയിലെത്തിയത്. മകനെ കാണാതായതോടെ ഓര്‍മക്കുറവുള്ള അമ്മ വഴിയറിയാതെ വലഞ്ഞു. ഒടുവില്‍ പോലീസാണ് അമ്മയ്ക്ക് തുണയായത്.

വിളയൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും വ്യാഴാഴ്‍ചയാണ് മലയിന്‍കീഴ് ട്രഷറിയിലെത്തിയത്. ട്രഷറിയിൽ തിരക്കയതിനാല്‍ അമ്മ മാത്രമാണ് അകത്തേക്ക് പോയത്. അമ്മയെ കാത്തുനിന്ന മകന്‍ ആ സമയത്ത് സമീപത്തെ ക്ഷേത്രത്തില്‍ നടക്കുന്ന സിനിമാ ഷൂട്ടിങ് കാണാന്‍ പോയി.

ട്രഷറിയില്‍ നിന്ന് പുറത്തിറങ്ങിയ അമ്മ ഏറെ നേരം മകനെ കാത്തുനിന്നെങ്കിലും കണ്ടില്ല. ഇവരുടെ പക്കൽ ഫോണുമുണ്ടായിരുന്നില്ല. മകനെ കാണാതായതോടെ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറി. എന്നാല്‍ വീട് എവിടെയാണെന്ന് ഇവർക്ക് ഓര്‍ക്കാനായില്ല. വീട് തിരഞ്ഞ് ഏറെ നേരം കറങ്ങിയ ശേഷം ഓട്ടോ ഡ്രൈവര്‍ സ്ത്രീയെ മലയിന്‍കീഴ് കരിപ്പൂരിന് സമീപം ഇറക്കിവിടുകയായിരുന്നു. വഴിയരികില്‍ നില്‍ക്കുന്ന സ്ത്രീയെ കണ്ട് സമീപവാസികള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി അമ്മയുടെ കൈയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ മകന്‍റെ ഫോണ്‍ നമ്പര്‍ കിട്ടി. പോലീസ് വിളിച്ചപ്പോള്‍ മകന്‍ ക്ഷേത്രപരിസരത്ത് ഷൂട്ടിങ് കണ്ടുനില്‍ക്കുകയായിരുന്നു. പോലീസ് മകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം അമ്മയെ ഒപ്പം വിട്ടയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button