GeneralLatest NewsMollywood

ഇനി സിനിമയിലേയ്ക്ക് ഇല്ല; നടി രേണുക

സിനിമയിലേക്ക് ഇല്ലെന്നു പറഞ്ഞതിന്റെ ഒന്നാമത്തെ കാര്യം ഞാനങ്ങനെ മികച്ചൊരു നടിയാണെന്ന് എനിക്കിതേവരെ തോന്നീട്ടില്ല.

നമ്മള്‍; മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് രേണുക. എന്നാല്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഇനി അഭിനയതിലെയ്ക്ക് തിരിച്ചെത്തുമോ എന്നാണു ആരാധകരില്‍ പലരും അന്വേഷിക്കുന്നത്. എന്നാല്‍ ഇല്ലെന്നു തുറന്നു പറയുകയാണ്‌ താരം.

‘ഇനി തിരിച്ച് സിനിമയിലേക്ക് വരുമോ എന്ന് പലരും ചോദിക്കാറുണ്ട്. ഇല്ല എന്നാണ് ഉത്തരം. മുൻപ് തമിഴിൽ നിന്നൊക്കെ നല്ല ഓഫറുകൾ വന്നിരുന്നു. അവതാരകയാകാനും പരിപാടിയുടെ വിധികർത്താവാകാനും മറ്റും. ഒന്നും സ്വീകരിച്ചില്ല. പരിചയങ്ങൾ പുതുക്കുന്ന കാര്യത്തിൽ ഞാൻ പണ്ടേ മോശമാണ്. ഇപ്പോ പിന്നെ നമ്പർ ഒക്കെ മാറിയതുകൊണ്ട് ആരും അങ്ങനെ വിളിക്കാറുമില്ല. സിനിമയ്ക്ക് പുറത്തുള്ള ബന്ധങ്ങളാണ് ഏറെ. സിനിമാ ലോകത്തു നിന്ന് ഇപ്പോഴും കോൺടാക്റ്റുള്ളത് നടി മായാ വിശ്വനാഥും പിന്നെ, തമിഴിലെ ആർട്ട് ഡയറക്ടർ മിലൻ ഫെർണാണ്ടസ്സുമായാണ്. സിനിമയിലേക്ക് ഇല്ലെന്നു പറഞ്ഞതിന്റെ ഒന്നാമത്തെ കാര്യം ഞാനങ്ങനെ മികച്ചൊരു നടിയാണെന്ന് എനിക്കിതേവരെ തോന്നീട്ടില്ല. ആവറേജ് അത്ര തന്നെ.‍ ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് സിനിമയോട് പാഷൻ വേണം അല്ലെങ്കിൽ അത് മിസ് ചെയ്യണം. എന്റെ ലൈഫിൽ ഞാൻ ഹാപ്പിയാണ്, ഒന്നും നഷ്ടപ്പെടുത്തിയതായി തോന്നിയിട്ടില്ല.” രേണുക പങ്കുവച്ചു

shortlink

Post Your Comments


Back to top button