നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. നടന വിസ്മയം മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്ബള്ളിയെന്ന രാഷ്ട്രീയപ്രവര്‍ത്തകനായി എത്തിയ ഈ ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തില്‍ ഭരണ പ്രതിപക്ഷങ്ങലെക്കുരിച്ചു മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളു. എന്തുകൊണ്ട് ബിജെപിയും ആര്‍എസ്‌എസും ലൂസിഫറില്‍ ഇല്ലായെന്നു സംവിധായകന്‍ പൃഥ്വിരാജ് പറയുന്നു.
” ലൂസിഫര്‍ സംസാരിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചാണ്. തത്ക്കാലം കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കുമ്ബോള്‍ രണ്ട് രാഷ്ട്രീയ ശക്തികളെക്കുറിച്ചേ പരാമര്‍ശിക്കാന്‍ സാധിക്കൂ. ഭരണപക്ഷവും പ്രതിപക്ഷവും. ഇനി മൂന്നാമതൊരു ശക്തി കൂടി രാഷ്ട്രീയ സാഹചര്യത്തിലേക്ക് വരികയാണെങ്കില്‍ അന്നൊരു രാഷ്ട്രീയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അവരെക്കുറിച്ചും പരാമര്‍ശിക്കും.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ലൂസിഫര്‍. അത്തരമൊരു സിനിമയില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്ന തരത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഒരു സംവിധായകനും ആശയക്കുഴപ്പമുണ്ടാകില്ല. മറിച്ച് ഇതേ സിനിമ രാജസ്ഥാനിലോ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ നടക്കുകയാണെങ്കില്‍ മറ്റൊരു തരത്തിലാകും കഥ പറച്ചില്‍” – ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
Post Your Comments