CinemaGeneralLatest NewsMollywoodNEWS

നസീം സഹോദരങ്ങൾക്ക് പിറന്നാളശംസകളുമായി സിനിമാതാരങ്ങളും ആരാധകരും

നസ്രിയയ്‌ക്കൊപ്പം സഹോദരന്‍ നവീന്‍ നസീമിന്റെ പിറന്നാളും ഇന്നാണ്

മലയാള സിനിമയിലെ ക്യൂട്ട് താരസുന്ദരിയാണ് നസ്രിയ നസീം. വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും ആരാധകരുടെ ഇഷ്ട്ട താരമാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റയെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഡിസംബര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ഇന്നിതാ നസ്രിയുടെ പിറന്നാള്‍ വിശേഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

നസ്രിയയ്‌ക്കൊപ്പം സഹോദരന്‍ നവീന്‍ നസീമിന്റെ പിറന്നാളും ഇന്നാണ്. ചേച്ചിയും അനിയനും ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്നതിനാല്‍ ആരാധകരും ത്രില്ലിലാണ്. താരസഹോദരങ്ങള്‍ക്ക് ആശംസകളുമായി സിനിമാതാരങ്ങളും ആരാധകരുമെല്ലാം എത്തിരിക്കുകയാണ്.

 

 

View this post on Instagram

 

Happy Birthday to the Nazim siblings ???

A post shared by FF (@farhaanfaasil) on

പിറന്നാള്‍ ആശംസകള്‍ നസീം സഹോദരങ്ങള്‍ എന്ന് പറഞ്ഞ് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ആദ്യം ആശംസകളുമായി എത്തിയത്. നസ്രിയയ്‌ക്കൊപ്പമുള്ളതും സഹോദരന്‍ നവീന്റെയും ചിത്രങ്ങളും ഫര്‍ഹാന്‍ പങ്കുവെച്ചിരുന്നു.

സഹോദരന് ആശംസകള്‍ അറിയിച്ചെത്തിയാണ് നസ്രിയ തന്റെ പിറന്നാളിനെ കുറിച്ചും പറഞ്ഞിരിക്കുന്നത്. എന്റെ ആദ്യ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍. എനിക്ക് ലഭിച്ച ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം ഇവനാണ്. അതുപോലെ എന്റെ ആദ്യ കുഞ്ഞും. നവീന്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. പിന്നെ ഇന്ന് എന്റെ പിറന്നാള്‍ കൂടിയാണെന്നും നസ്രിയ പറയുന്നു. സഹോദരനൊപ്പമുള്ള രസകരമായ ചില ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു

നസ്രിയയുടെ പോസ്റ്റിന് താഴെ സിനിമാതാരങ്ങളടക്കം ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. പിറന്നാള്‍ ദിനാഘോഷം വൈകുന്നേരം ആണെന്നാണ് അറിയുന്നത്. നേരത്തെ തന്റെ പിറന്നാള്‍ ഭര്‍ത്താവിന് തലവേദനയാണെന്നുള്ള കാര്യം നസ്രിയ പറഞ്ഞിരുന്നു. എന്തോ ആലോചിച്ച് കൊണ്ടിരിക്കുന്ന ഫഹദിന്റെ ചിത്രം പങ്കുവെച്ച് രസകരമായ രീതിലായിരുന്നു നസ്രിയ അക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button